പോര്‍ട്ട് മോറെസ്ബി: ഓഷ്യാന രാജ്യമായ പപ്പുവ ന്യൂ ഗിനിയയില്‍ 6.1 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. പ്രദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 6.19നാണ് ഭൂചലനം അനുഭവപ്പെട്ടത്. തലസ്ഥാന നഗരമായ പോര്‍ട് മൊറെസ്ബിയ്ക്ക് 443 കിലോമീറ്റര്‍ വടക്ക് 200 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.






