
ഉത്തരാഖണ്ഡുകാരനായ 67 കാരന് സുഖ്ദേവ് ചമോലിയുടെ 87 കാരനായ പിതാവ് മരിച്ചപ്പോള്‍ അയാള്‍ക്ക് വലിയ ദു:ഖമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാളുടെ അമ്മയും മരിച്ചിരുന്നു. ഇന്ന് മരണവും നാളെ മറ്റൊരു ദിവസവുമാണെന്ന് മാതാവ് എപ്പോഴും ചമോലിയോട് പറയുമായിരുന്നു.
മരണപ്പെടുന്നവര് എത്രയും വേഗത്തില്‍ വിസ്മരിക്കപ്പെടുമെന്ന അര്‍ത്ഥം വരുന്ന മാതാവിന്റെ ഈ വാക്യമാണ് മാതാപിതാക്കളുടെ ഓര്‍മ്മകള്‍ നില നിര്‍ത്താന്‍ ഒരു സ്മാരകം വേണമെന്ന ചിന്തയിലേക്ക് എത്തിച്ചത്. സദാ വഴക്കാളിയായിരുന്നെങ്കിലും കഠിനാദ്ധ്വാനിയായിരുന്ന പിതാവ് തന്റെ 0.2 ഹെക്ടര്‍ ഭൂമിയില്‍ പണിയെടുക്കാന്‍ മണിക്കൂറുകളാണ് ചെലവഴിച്ചിരുന്നത്. ഭൂമി നനയ്ക്കാനായിരുന്നു അധികം സമയവും എടുത്തത്.
മാതാവിന്റെ ജന്മദിനത്തില് പിതാവിന്റെ ഓര്‍മ്മകളെയും ആദരിക്കുന്ന എന്തെങ്കിലും ഒരു സ്മാരകം വേണമെന്ന് ചമോലി തീരുമാനിച്ചത് അതുകൊണ്ടാണ്. ഉത്തരകാശി ജില്ലയിലെ ചാംകോട്ട് ഗ്രാമത്തില്‍ കുടുംബവ വക കൃഷിയിടത്ത് ഒരു കുളം കുഴിച്ചാണ് അദ്ദേഹം സ്മാരകമുണ്ടാക്കിയത്. ചെറിയ വയലിന്റെ രക്ഷയ്ക്കായി കൃഷിഭൂമിയെ പുനരുജജീവിപ്പിച്ചപ്പോള് അവര്‍ തന്നെ അനുഗ്രഹിച്ചെന്ന് ചമോലി പറഞ്ഞു.
ചമോലിയുടെ ഈ പ്രവര്‍ത്തി പക്ഷേ ഏറെ സ്വാധീനിച്ചത് സ്ഥലത്തെ ഗാന്ധിയനായ ദ്വാരിക പ്രസാദ് സെംവാളിനെയാണ്. 2021 ല്‍ 'നാളേയ്ക്ക് വേണ്ടി ജലം' എന്ന പേരില്‍ ഉത്തരാഖണ്ഡില്‍ ഉടനീളം ഒരു പ്രചരണം ആരംഭിക്കാന്‍ ദ്വാരികാ പ്രസാദിനെ ചമോലി പ്രചോദിപ്പിച്ചു. ഉത്തരാഖണ്ഡില്‍ ഉടനീളം കുളങ്ങള്‍ എന്ന ആശയത്തിലേക്കായിരുന്നു ദ്വാരികാ പ്രസാദ് എത്തിയത്. ഇതിന് വ്യാപക പ്രചരണം നടത്താനും തീരുമാനിച്ചു.
തന്റെ പദ്ധതിയിലേക്ക് സ്ത്രീകളുടെ സാന്നിദ്ധ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം ചാംകോട്ട്, കുല്‍ഹാദ്, സിര്സോര് എന്നിവിടങ്ങളില്‍ ഗംഗാശക്തി സംഘാതന്‍ എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. പിന്നീട് തന്റെ സന്ദേശങ്ങള്‍ മതവുമായി ബന്ധിപ്പിച്ചു. ജലം സംരക്ഷിക്കുന്നത് ഹിന്ദുയിസത്തിന്റെ പാരമ്പര്യത്തില്‍ പെടുന്നതാണെന്ന് പറഞ്ഞു.
ഏറ്റവും പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ വരുന്ന ജന്മദിന, ചരമദിനങ്ങള്‍ ഉള്‍പ്പെടുന്ന പ്രധാനദിവസങ്ങളോട് ചേര്‍ന്ന് കുളങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അന്ന് ജിഎസ്എസില് 70 ലധികം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും തങ്ങളുടെ മുന്പിതാക്കന്മാരുടെ ജന്മദിനത്തിലോ ചരമവാര്ഷികത്തിലോ മൂന്നടി വീതിയില്‍ ഒന്നരയടി താഴ്ചയില്‍ 50 ജലക്കുഴി നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചു.
പ്രചരണത്തിന്റ ഭാഗമായി സുഖ്ദേവ് ചമോലി 50 ജലക്കുഴികളാണ് നിര്‍മ്മിച്ചത്. അയാളുടെ ഗ്രാമത്തിലെ ആറ് പേര് ചേര്‍ന്ന് 185 ജലക്കുഴികളാണ് നിര്‍മ്മിച്ചത്. എല്ലാവരും ചേര്‍ന്ന് ചാംകോട്ട് ഗ്രാമത്തിലും സമീപപ്രദേശങ്ങളിലുമായി തീര്‍ത്തത് 3,500 ജലക്കുഴികളായിരുന്നു.
കഴിഞ്ഞവര്‍ഷം ജലമിഷനും ഉത്തരാഖണ്ഡിന്റെ മറ്റു ഭാഗങ്ങളിലേക്ക് പ്രചരണം വ്യാപിപ്പിച്ചതോടെ ഉഷാറായി. ഉത്തരകാശി ജില്ലയിലെ ശ്രീകള്ഘാലില് തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന് സുരക്ഷാ റാവത്തിന്റെ ഓര്‍മ്മയ്ക്കായി 50 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നാലു കുളങ്ങളാണ് കുത്തിയത്. സ്കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ നിന്നും ആവശ്യത്തിന് മഴവെള്ളം കിട്ടുന്ന രീതിയിലായിരുന്നു നിര്‍മ്മാണം.
കഴിഞ്ഞ സെപ്തംബറില്‍ ദ്വാരിക പ്രസാദ് സെംവാള്‍ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയോടും അദ്ദേഹത്തിന്റെ ജന്മദിനത്തില് കുളം നിര്‍മ്മിച്ച സ്മാരകം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചോദിച്ചു. ധാമി സമ്മതവും നല്‍കിയതോടെ ഡെറാഡൂണിന് പുറത്ത് ധൂധ്ലി കാട്ടിനുള്ളില്‍ കുളം നിര്‍മ്മിക്കും. തന്റെ മിഷന് വ്യാപകമായ സ്വീകാര്യത കിട്ടിയതോടെ യുവാക്കളെ കൂട്ടി ജലസൈന്യത്തെ ഉണ്ടാക്കാനുള്ള തീരുമാനത്തിലാണ് സെംവാള്‍. അടുത്തവര്‍ഷം ഡെറാഡൂണില്‍ ഉടനീളമായി 1000 ജലക്കുഴികള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.






