തന്നെ ചില ഭക്ഷണങ്ങള്‍ മുന്നില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. ഇപ്പോളിതാ എല്ലാ ഭക്ഷണപ്രേമികളെയും സന്തോഷത്തിലാക്കികൊണ്ട് ബിരിയാണി കിട്ടുന്ന ഒരു എ ടി എം തുടക്കം കുറിച്ചിരിക്കുന്നു. ചെന്നൈയിലാണ് ഇന്ത്യയിലെ ആദ്യത്തെ ബിരിയാണി വെന്‍ഡിങ് മെഷീന് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
ബിരിയാണി ആവശ്യമുള്ളവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ഇതില്‍ നിന്നും ബിരിയാണി ഓര്‍ഡര്‍ ചെയ്തു കൊണ്ടുപോകാന്‍ സാധിക്കും. ഈ ഓട്ടോമേറ്റഡ് മെഷീന് പുറത്തിറക്കിയിരിക്കുന്നത് ചെന്നൈ ആസ്ഥാനമായ ' ഭായ് വീട്ടു കല്ല്യാണം' എന്ന സ്റ്റാര്‍ട്ടപ്പാണ്. ഈ പ്രീമിയം വെഡിംങ് സ്റ്റൈല്‍ ബി.വി.കെ ബിരിയാണി ലഭിക്കുന്നത് ചെന്നൈയിലെ കൊളത്തൂരിലാണ്.
വളരെ വേഗത്തിലാണ് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ മെഷീനിലൂടെ മനോഹരമായി പായ്ക്ക് ചെയ്ത ബിരിയാണി ലഭിക്കുന്നത്. ലഭ്യമായ ബിരിയാണികളുടെ മെനു മെഷീനിന്റെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബിരിയാണിയുടെ എണ്ണം, പേര് , ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയശേഷം ക്യൂ ആര് കോഡ് വഴിയോ കാര്‍ഡ് വഴിയോ പണമടയ്ക്കാം. പണമടയ്ക്കല്‍ പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബിരിയാണി പാകമാകുന്നതിനുള്ള സമയം സ്ക്രീനില്‍ കാണിക്കും. തുടര്‍ന്ന് എ ടി എമ്മില്‍ നിന്ന് പണം എടുക്കുന്നത് പോലെ തന്നെ മെഷീനിന്റെ താഴെയുള്ള ഭാഗം തുറക്കാം. പിന്നീട് മനോഹരമായി പായ്ക്ക് ചെയ്ത ബിരിയാണി കൈപ്പറ്റാം.
ഫുഡ് വേട്ടൈ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ബിരിയാണി 'എ.ടി.എമ്മി'ന്റെ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗം ചര്‍ച്ചയാവുകയും ചെയ്തു.






