ലോസ്ആഞ്ചലസില്‍ നിന്ന് മടങ്ങിയെത്തിയ ജൂനിയര്‍ എന്‍ ടി ആര് ഓസ്കാര്‍ വേദിയിലെ മനോഹര നിമിഷങ്ങള്‍ പങ്കുവച്ചു. സിനിമാ വ്യവസായത്തിന്റെയും പ്രേക്ഷകരുടെയും പിന്തുണയില്ലാതെ ഈ നേട്ടം സാധ്യമാകില്ലായിരുന്നു എന്നാണ് നടന് പറയുന്നത്.
'എം എം കീരവാണിയും ചന്ദ്രബോസും ഓസ്കര് സ്വീകരിച്ചുകൊണ്ട് വേദിയില്‍ നില്ക്കുന്ന നിമിഷമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ആര്‍ആര്‍ആറിനെ ഓര്‍ത്ത് വലിയ സന്തോഷമുണ്ട്. ആഗോളതലത്തില്‍ പ്രേക്ഷകര്‍ നല്കിയ സ്നേഹമാണ് ഈ നേട്ടത്തിന് പിന്നില്‍. ഓരോ പ്രേക്ഷകനും ആര്‍ആര്‍ആറിന് പിന്തുണ നല്കിയ ഓരോ ഇന്ത്യക്കാരനും നന്ദി.'
ഓസ്കാറിന് അര്‍ഹമായ 'നാട്ടു നാട്ടു' വിന്റെ നൃത്ത സംവിധാനം നിര്‍വഹിച്ച പ്രേം രക്ഷിതും വേദിയിലെ പ്രിയ നിമിഷങ്ഹല് പങ്കുവച്ചിരുന്നു. അവാര്‍ഡ് സ്വീകരിച്ച് വേദിവിട്ടിറങ്ങിയ കീരവാണി തന്നെ കെട്ടിപ്പുണര്ന്നെന്നും വളരെ അനുഗ്രഹിക്കപ്പെട്ടതായി ആ നിമിഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ആര്‍ആര്‍ആറിനെ സ്വീകരിച്ച പ്രേക്ഷകര്‍ക്കുള്ള നന്ദിയും പ്രേം രക്ഷിത് അറിയിച്ചു.
നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലായിരുന്നു. റിഹാന, ലേഡി ഗാഗ പോലുള്ളവരോട് മത്സരിച്ചായിരുന്നു വിജയം. ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും ചേര്‍ന്നാണ് വേദിയില്‍ ഗാനം ആലപിച്ചത്.






