
ദുബായി: യാചകന് മൂന്ന് ലക്ഷം ദിര്‍ഹവുമായി പിടിയിലായി. റമദാന് മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ദുബായ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയ്യാളെ പിടിക്കൂടിയത്. യാചകനില് നിന്ന് മൂന്ന് ലക്ഷം ദിര്‍ഹമാണ് പോലീസ് കണ്ടെത്തിയത്.
പണം ശരീരത്തില്‍ കൃത്രിമ കാലിനുള്ളില്‍ ഒളുപ്പിച്ച് വച്ച നിലയിലായിരുന്നു. എന്നാല്‍ ഈ പണം മുഴുവന്‍ ഭിക്ഷാടനം നടത്തി സംബാദിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. റമദാന് മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ദുബായ് പൊലീസ് നടത്തിയ പരിശോധനയിലാണ് യാചകന് പിടിയിലായത്.
വന്‍ സംഘങ്ങളാണ് റമദാന് ലക്ഷ്യമിട്ട് ഭിക്ഷാടനം നടത്തി വന്‍ ധനശേഖരണം നടത്തുന്നത്. എന്ന ഇവ പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത് . ഇതിനായി വിശുദ്ധ മാസത്തില്‍ ദുബായിലുടനീളം പെട്രോളിംഗ് വര്‍ധിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. യാചകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് രാജ്യത്തെ പൗരന്മാരോടും വിദേശികളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.






