
ഇന്ന് അന്താരാഷ്ട്ര നിദ്രാ ദിനം. അതുകൊണ്ടു തന്നെ ഓഫീസിലെ എല്ലാ ജീവനക്കാര്ക്കും ഉറങ്ങി വിശ്രമിക്കാന് അവധി നല്കിയിരിയ്ക്കുകയാണ് ബംഗളൂരുവില് നിന്നുള്ള ഒരു കമ്പനി. തൊഴിലാളികള്ക്കിടയില് വെല്നസ് പ്രാക്ടീസുകള് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില് ഒരു അവധി കമ്പനി നല്കിയത് എന്നാണ് അധികൃതര് പറയുന്നത്. ഹോം ആന്ഡ് സ്ലീപ്പ് സൊല്യൂഷന്സ് കമ്പനിയായ 'വേക്ക് ഫിറ്റ് സൊല്യൂഷന്സ്' (Wakefit Solutions) ആണ് ഇത്തരത്തില് വേറിട്ട ഒരു പ്രവൃത്തിയിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടിയിരിയ്ക്കുന്നത്.
ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത് തങ്ങളുടെ LinkedIn അക്കൗണ്ടിലൂടെ ആണ്. ജീവനക്കാര്ക്ക് അവധി നല്കിക്കൊണ്ടു അയച്ച മെയിലിന്റെ സ്ക്രീന്ഷോട്ട് കമ്പനി അധികൃതര് സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
'ആഘോഷത്തില്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക നിദ്രാ ദിനത്തില്, എല്ലാ വേക്ക്ഫിറ്റ് ജീവനക്കാര്ക്കും 2023 മാര്ച്ച് 17 -ന് ഒരു വിശ്രമ ദിനം അനുവദിച്ചിട്ടുണ്ട്. വാരാന്ത്യത്തോട് ചേര്ന്നുവരുന്ന ഈ അവധി ദിനം കൊതി തീരെ വിശ്രമിക്കാനുള്ള മികച്ച അവസരമാണ് എന്ന കുറിപ്പും സോഷ്യല് മീഡിയ പോസ്റ്റില് ഉള്പ്പെടുത്തിയിട്ടുണ്ട്. 'സര്പ്രൈസ് ഹോളിഡേ അനൗണ്സിംഗ് ദി ഗിഫ്റ്റ് ഓഫ് സ്ലീപ്പ് ' എന്നായിരുന്നു ജീവനക്കാര്ക്ക് അയച്ച മെയിലിന്റെ തലക്കെട്ട്.
കഴിഞ്ഞവര്ഷം കമ്പനിയില് നടപ്പിലാക്കിയ 'റൈറ്റ് ടു നാപ്പ് പോളിസി' യിലൂടെ കമ്പനിയിലെ മുഴുവന് ജീവനക്കാര്ക്കും അവരുടെ ജോലി സമയത്തിനിടയില് ഏതെങ്കിലും സമയം 30 മിനിറ്റ് ഉറങ്ങാനുള്ള അവസരം അനുവദിച്ചിരുന്നു. ഏതായാലും ജീവനക്കാരുടെ ക്ഷേമത്തിന് മുന്ഗണന നല്കി കൊണ്ടുള്ള വേക്ക് ഫിറ്റ് സൊല്യൂഷന്സിന്റെ പ്രവര്ത്തനങ്ങള്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല് മീഡിയയില് ലഭിക്കുന്നത്.







Comments