
മദ്യത്തിന് പശു സെസ് ഏര്‍പ്പെടുത്തുമെന്ന് ഹിമാചല്‍ സര്‍ക്കാര്‍ . നൂറ് കോടി രൂപ പശു സെസ് വഴി സര്‍ക്കാരിന് വാര്‍ഷിക വരുമാനമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു. ഒരു ബോട്ടില്‍ മദ്യത്തിന് 10 രൂപയാണ് സെസ് ആയി ഈടാക്കുക. 2023-24 വര്‍ഷത്തെ സാമ്പത്തിക് ബജറ്റ് പ്രഖ്യാപനത്തിലാണ് പശു സെസിന്റെ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. ഇത് കൂടാതെ 1500 ബസുകള്‍ ഡീസല്‍ ബസുകളാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു . ആയിരം കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുഗതാഗത സംവിധാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരുന്ന മാതൃകയും സംസ്ഥാനം മുന്നോട്ടുവയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും 40,000 ഡെസ്കുകളും സര്‍ക്കാര്‍ നല്‍കും. സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിക്കുന്ന 20000 പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക്ക് സ്കൂട്ടര്‍ വാങ്ങുന്നതിന് 25000 രൂപ സബ്സിഡി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗോശാലകളുടെ നിര്‍മാണത്തിനും പശുപരിപാലനത്തിനും ധനസഹായം നല്‍കുന്നതിനായി യുപി സര്‍ക്കാര്‍ എക്സൈസ് ഇനങ്ങളില്‍ 0.5 ശതമാനം 'ഗുവാ കല്യാണ്‍' സെസ് ചുമത്തിയിരുന്നു. നയം നേരത്തെ നടപ്പിലാക്കിയ രാജസ്ഥാന് 2019.22 കാലത്ത് മൂന്ന് വര്‍ഷത്തിനിടെ പശു സെസില്‍ നിന്ന് 2176 കോടി രൂപ സമാഹരിച്ചിരുന്നു.






