
ദിവസം തോറും റോഡ് അപകടങ്ങളുടെ നിരക്ക് കൂടി വരികയാണ്. ഹെല്‍മെറ്റ് വെയ്ക്കാതെ ഇരു ചക്ര വാഹനങ്ങളിലെ യാത്ര അപകടമൊരുക്കും. ഹെല്‍മെറ്റ് വെയ്ക്കാത്തതു കൊണ്ട് ഇപ്പോള്‍ പിഴ ഈടാക്കുന്നുണ്ട്. അതുപോലെ ഹെല്‍മെറ്റ് വെയ്ക്കാന്‍ മറന്ന യുവാവിന്റെ വാര്‍ത്ത ആണിപ്പോള്‍ വൈറലായിരിയ്ക്കുന്നത്. ഇരു ചക്ര വാഹനമോടിയ്ക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിയ്ക്കുന്നതിന്റെ പ്രാധാന്യം പഠിപ്പിയ്ക്കുകയാണ് ബീഹാര്‍ സ്വദേശിയായ രാഘവേന്ദ്ര കുമാര്‍. ഹെല്‍മെറ്റ് ധരിയ്ക്കാതെ ബൈക്ക് ഓടിച്ച യുവാവിന് തന്റെ കാറില്‍ വന്ന് ഹെല്‍മെറ്റ് സമ്മാനിച്ച് വൈറലായിരിയ്ക്കുകയാണ് രാഘവേന്ദ്ര കുമാര്‍. അദ്ദേഹം തന്നെ പങ്കുവെച്ച വീഡിയോ ആണിപ്പോള്‍ വൈറലായിരിയ്ക്കുന്നത്. ഇന്ത്യയുടെ ഹെല്‍മെറ്റ് മാന്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിയ്ക്കുന്നത്. അദ്ദേഹം പങ്കുവെച്ച വീഡിയോ ആണിപ്പോള്‍ വൈറലായിരിയ്ക്കുന്നത്.







Comments