
ഓരോ വിത്തും കൃഷി ചെയ്യാന്‍ അതിനു അനുയോജ്യമായ ഭൂമി വേണം. തണ്ണിന്‍ മത്തന്‍ കൃഷി ചെയ്തിരിയ്ക്കുകയാണ്. പത്തനംതിട്ട ചെങ്ങരൂര്‍ സ്വദേശി പി.എന്‍ സുരേഷ് കുമാറാണ് തണ്ണിമത്തന് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിജയം കൊയ്തിരിയ്ക്കുന്നത്. സുരേഷ് കുമാറിന്റെ പിതാവും കര്‍ഷകനാണ്. പിതാവില്‍ നിന്നാണ് കൃഷിയുടെ ബാല പാഠങ്ങള്‍ പഠിച്ചത്.
പരീക്ഷണാടിസ്ഥാനത്തിലാണ് സുരേഷ് തണ്ണിമത്തന് കൃഷി ചെയ്തു തുടങ്ങിയത്. തായ്ലന്റില് നിന്നും മികച്ച വിളവ് ലഭിയ്ക്കുന്ന തണ്ണിമത്തന് വിത്തുകള്‍ നാട്ടിലേക്ക് എത്തിച്ച് കൃഷി ചെയ്തിരിയ്ക്കുകയാണ്. സുരേഷിന്റെ കൃഷിയിടത്തില്‍ ഇപ്പോള്‍ പത്ത് കിലോ ഗ്രാം തണ്ണിമത്തന് ആണ് ഇപ്പോള്‍ വിളവെടുപ്പിനായി കാത്തു കിടക്കുന്നത്. വിളവെടുപ്പ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു.






