
ജയില്‍ വാര്ഡന് കൊലപാതകിയുമായുളള പ്രണയബന്ധം തുടരുന്നതിന് വേണ്ടി ജോലി രാജിവച്ചു. ആന്‍ഡ്രിയ ഫെരെയ്റിയ എന്ന യുവതിയാണ് കൊലപാതക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഹാവിയര്‍ ഡ്വാര്‍ട്ടെ എന്നയാളുമായി പ്രണയത്തിലായത്. ഇയാളെ 15 വര്‍ഷത്തേക്കാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്. അര്‍ജന്റീനിയന്‍ പ്രവിശ്യയായ ചാക്കോയിലെ ബാരന്‍ക്വറാസ് ജയിലിലായിരുന്നു ആന്‍ഡ്രിയ ജോലി ചെയ്തിരുന്നത്.
എന്നാല്‍, ഇരുവരും ജയിലില്‍ വച്ച് കണ്ടുമുട്ടിയിരുന്നില്ല . പകരം ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഫേസ്ബുക്കില്‍ ഡ്വാര്‍ട്ടെ ആന്‍ഡ്രിയയ്ക്ക് മെസേജ് അയക്കുകയായിരുന്നു. ജയിലിനകത്ത് കഴിയവേ ഡ്വാര്‍ട്ടെ ബിരുദം ചെയ്യുന്നുണ്ടായിരുന്നു. അതിന് വേണ്ടിയാണ് ലാപ്ടോപ്പും മൊബൈല്‍ ഫോണും ഇയാള്‍ക്ക് അനുവദിച്ചത്. ഇങ്ങനെയാണ് ഇവര്‍ ഫേസ്ബുക്കില്‍ മെസേജ് അയക്കാന്‍ തുട
ങ്ങിയത്. പിന്നീട് ഇരുവരും വാട്ട്സാപ്പില്‍ ചാറ്റ് ചെയ്യാനും വിവാഹിതരാവാനും തീരുമാനിക്കുകയായിരുന്നു. അടുത്തിടെയാണ് ജയിലിലെ മുന്‍ വാര്‍ഡനായിരുന്ന ആന്‍ഡ്രിയയുമായുള്ള ചിത്രങ്ങള്‍ ഡ്വാര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 35 -കാരിയായ ആന്‍ഡ്രിയയ്ക്ക് ഒരു കുഞ്ഞും ഉണ്ട്.
'ഞാന്‍ നിന്നെ സ്നേഹിക്കുന്നു ആന്‍ഡ്രിയ, നിന്നെപ്പോലെ നല്ലവളും സുന്ദിരയുമായ ഒരു പെണ്ണില്ല' എന്നാണ് ഡ്വാര്‍ട്ടെ ചിത്രത്തിനൊപ്പം കുറിച്ചത്. 'നിന്നെ ഞാന്‍ എന്റെ ഭാര്യയും പങ്കാളിയും കുഞ്ഞുങ്ങളുടെ അമ്മയുമായി തെരഞ്ഞെടുത്തിരിക്കുന്നു. മരണം വരെ കൂടെയുണ്ടാകും' എന്നും ഡ്വാര്‍ട്ടെ കുറിച്ചു.
തങ്ങള്‍ 2022 നവംബറിലാണ് ഓണ്‍ലൈനില്‍ കണ്ടുമുട്ടിയതെന്നും പിന്നാലെ സ്നേഹത്തിലായി എന്നുമാണ് ആന്‍ഡ്രിയ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. സഹപ്രവര്‍ത്തകരടക്കം കൊലപാതകിയുമായി പ്രണയത്തിലായതിന് തന്നെ വല്ലാതെ കുത്തുവാക്കുകള്‍ പറഞ്ഞപ്പോള്‍ തനിക്ക് ജോലി രാജി വയ്ക്കേണ്ടി വന്നുവെന്നാണ് ആന്‍ഡ്രിയ പറഞ്ഞത്. തനിക്ക് വലിയ പരിഹാസമാണ് കൂടെയുള്ളവരില്‍ നിന്നും നേരിടേണ്ടി വന്നതെന്നും ആന്‍ഡ്രിയ മാധ്യമങ്ങളോട് പറഞ്ഞു.
ആന്‍ഡ്രിയ മറ്റൊരു ജോലിക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍ . സോഷ്യല്‍ മീഡിയയിലൂടെ ഇരുവരുടേയും ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഇത് വലിയ വിവാദമായി മാറുകയായിരുന്നു.






