
രണ്ട് പതിറ്റാണ്ടിനു ശേഷം കോളിവുഡിലേയ്ക്കെത്തുകയാണ് ബോളിവുഡ് സുന്ദരി കജോള്‍. ധനുഷിന്റെ ഹിറ്റ് ചിത്രമായ വേല ഇല്ലാ പട്ടതാരിയുടെ രണ്ടാം ഭാഗത്തിലൂടെയാണ് കാജോളിന്റെ മടങ്ങി വരവ്. സൗന്ദര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പുതിയ ടീമിനൊപ്പം കോളിവുഡില്‍ മടങ്ങിയെത്തിയതിന്റെ സന്തോഷം കാജോള്‍ ട്വിറ്ററിലൂടെ അറിയിച്ചു. ധനുഷിനും സൗന്ദര്യയ്ക്കുമൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. രജനികാന്ത് €ാപ്പ് അടിച്ചാണ് വ്യാഴാഴ്ച ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ആദ്യ ഭാഗം വേല്‍രാജാണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലെ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലുമുണ്ട്. വിവേക്, അമല പോള്‍, സമുദ്രക്കനി എന്നിവരാണ് മറ്റ് താരങ്ങള്‍.






