ബ്രസീല്‍ ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്ന് വീണ സംഭവത്തില്‍ അത്ഭുതകരമായി രക്ഷപെട്ട ആറ് പേരില്‍ ഒരാളാണ് അലന് റഷല്‍. ബ്രസീല്‍ €ബ്ബ് ഫുട്ബോള്‍ ടീമായ ചാപ്കോയെന്സിലെ അംഗമാണ് അലന്. ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് അലന് ഇപ്പോഴും ഉണര്‍ന്നിട്ടില്ല. അവസാന നിമിഷം സീറ്റ് മാറിയിരുന്നതാണ് താന്‍ രക്ഷപെടാന്‍ കാരണമെന്ന് അലന് പറഞ്ഞു. യാത്ര പുറപ്പെടുന്നതിന് തൊട്ട് മുന്‍പ് ഒരു മാധ്യമപ്രവര്‍ത്തകനുമായാണ് അലന് സീറ്റ് മാറിയത്.
വിമാനത്തിന്റെ പിന്‍ഭാഗത്താണ് അലന് ഇരുന്നിരുന്നത്. എന്നാല്‍ ക്ലബ് മാനേജര്‍ കാഡു ഗൗഷോ ആവശ്യപ്പെട്ടത് പ്രകാരം ഒരു മാധ്യമപ്രവര്ത്തകന് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തു. നവംബര്‍ 28ന് നടന്ന അപകടത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ എങ്ങനെയാണ് അപടകത്തില്‍ നിന്ന് രക്ഷപെട്ടതെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്ന് അലന് പറഞ്ഞു. ദൈവം എനിക്ക് തന്നത് രണ്ടാം അവസരമാണെന്ന് ഈ ജീവിതം-അലന് പറഞ്ഞു.





