
ഷാരൂഖ് ചിത്രം പഠാന് ഇപ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. ആഗോള ബോക്സോഫീസില്‍ ചിത്രം ഇതിനോടകം 1000 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ‘ഝൂമേ ജോ പഠാന്’ എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. ഈ ഗാനത്തിന് സെലിബ്രിറ്റികളടക്കം നിരവധിപേരാണ് ചുവടുവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ബിജുക്കുട്ടനും മകളും ‘ഝൂമേ ജോ പഠാന്’ ഗാനത്തിന് ചുവടുവെച്ചെത്തിയിരിക്കുകയാണ്.
ബിജുക്കുട്ടന് തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ‘മകള്‍ക്കൊപ്പം പുതിയ റീല്‍’ എന്ന ക്യാപ്ഷനാണ് താരം വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് ഇരുവരും പാട്ടിന് ചുവടുവെക്കുന്നത്. അച്ഛനും മകളും പൊളിച്ചുവെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
6.9K ആളുകള്‍ വീഡിയോ ഇതിനോടകം കണ്ടിട്ടുണ്ട്. സെലിബ്രിറ്റികളുള്‍പ്പെടെ നിരവധി ആളുകളാണ് അച്ഛനെയും മകളെയും പ്രശംസിച്ചെത്തിയിരിക്കുന്നത്.






