
വീട്ടമ്മയോടെ പേരും ഫോണ്‍ നമ്പറും അശ്ലീല കമന്റോടെ റെയില്‍വേ സ്റ്റേഷന് ശുചിമുറിയില്‍ എഴുതിവച്ചയാള് ഒടുവില്‍ കുടുങ്ങി. വീട്ടമ്മയുടെ നീണ്ട അഞ്ച് വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് പ്രതിയെ കയ്യോടെ പൊക്കിയത്. തെളിവു ശേഖരണവും നിമയപോരാട്ടവും വീട്ടമ്മയെ പ്രതിയെ കണ്ടെത്താന്‍ സഹായിച്ചു. സംഭവത്തില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കേടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ഒരാള്‍ 2018 മെയ് മുതല്‍ അശ്ലീല സംഭാഷണങ്ങള്‍ ഫോണിലൂടെ ആരംഭിച്ചതോടെയാണ് പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്ത് താമസിച്ചിരുന്ന വീട്ടമ്മയാണ് കേസിലെ പരാതിക്കാരി. വീട്ടമ്മയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ക്കിടയില്‍ ഇയാള്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ശുചിമുറിയില്‍ ഈ നമ്പര്‍ എഴുതി വച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തുകയുണ്ടായി. നമ്പര്‍ എഴുതി വച്ചിട്ടുള്ളതിന്റെ ദൃശ്യം ഫോട്ടോ എടുത്ത് അയച്ചു കൊടുക്കുകയും ചെയ്തു. കയ്യക്ഷരത്തില്‍ പരിചയം തോന്നിയ പരാതിക്കാരിക്കു തന്റെ വീട് ഉള്‍പ്പെട്ട റസിഡന്റ്സ് അസോസിയേഷന്റെ മിനിറ്റ്സ് ബുക്കില്‍ ഈ കയ്യക്ഷരം കണ്ടതായി സംശയം തോന്നി. പിന്നീട് അസോസിയേഷനിലെ പല കത്തുകള്‍ പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. രണ്ടു കയ്യക്ഷരവും സാമ്യമുണ്ടോയെന്നു പരിശോധിക്കാന്‍ ബെംഗളൂരുവിലെ സക്വാര്യ ലാബില്‍ കൊടുത്ത് അവിടെ സ്ഥിരീകരിച്ചു. അങ്ങനെയാണ് അതേ റസിഡന്റ്സ് അസോസിയഷനില്‍ അംഗമായ ഒരാളുടേതാണ് കയ്യക്ഷരം എന്നു കണ്ടെത്തിയത്.
ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീട്ടമ്മ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കകയും തുടര്‍ന്ന് എഫ്ഐആര്‍ റെജിസ്റ്റര്‍ ചെയ്യുകയും ആയിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഫൊറന്‍സിക് ലാബിലും ഇത് സ്ഥിരീകരിച്ച ശേമാണ് കുറ്റ പത്രം സമര്‍പ്പിച്ചത്.






