
പരിപാടികളിൽ ഊർജ്ജസ്വലനായി നിന്നിരുന്ന അഭിനേതാവും അവതാരകനും എഫ് എം റേഡിയോ ജോക്കിയുമായ മിഥുന് രമേശ് മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി രോഗത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. ആശുപത്രിയിൽ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോൾ ആരാധകരും വല്ലാതെ വിഷമിച്ചു. രോഗം ഭേദമായതോടെ ഷോകളില്‍ അടക്കം താരം തിരിച്ചു വന്നു കഴിഞ്ഞു. ഇപ്പോള്‍ രണ്ടാഴ്ചത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മിഥുൻ വീണ്ടും ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. ദുബൈയിലെ എഫ്എം റേഡിയോ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മിഥുന് ഇന്ന് അവരുടെ പരിപാടിയില്‍ അവതാരകന്റെ റോളില്‍ തിരിച്ചെത്തിയ വിവരം സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിട്ടുണ്ട്.‘‘ഞാൻ ഹിറ്റ് 96.7fm-ൽ തിരിച്ചെത്തി, ഇന്ന് മുതൽ വീണ്ടും സംപ്രേഷണം ചെയ്യുന്നു. ഞാൻ ഇപ്പോഴും 100% എത്തുകയാണ്. ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസത്തേക്ക് കൂടി. എന്നാൽ നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും ആഗ്രഹങ്ങളും സന്ദേശങ്ങളും കാരണം ഇത് സാധ്യമായി. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. ❤️❤️❤️ ഒപ്പം ഈ ഊഷ്മളമായ സ്വാഗതത്തിന് നന്ദി...’’ എന്നാണ് മിഥുന് വീഡിയോയ്ക്കൊപ്പം കുറിച്ചത്.






