മലപ്പുറം : ക്ഷേത്രത്തിന്റെ ഭിത്തിയില്‍ അടിച്ച പച്ച നിറം ഹിന്ദുഐക്യവേദിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മറ്റൊരു നിറം അടിച്ചു മറച്ചു. മലപ്പുറം ജില്ലയിലെ തിരുമന്ധംകുന്ന് ഭഗവതിക്ഷേത്രമാണ് നിറത്തിന്റെ പേരില്‍ വിവാദത്തിലായത്. ക്ഷേത്രത്തിന്റെ ഉത്സവവുമായി ബന്ധപ്പെട്ട പെയ്ന്റിംഗിന്റെ ഭാഗമായിട്ടാണ് പച്ച നിറം അടിച്ചതും പിന്നീട് അത് ഐവറി നിറം കൊണ്ട് വീണ്ടും പെയ്ന്റ് ചെയ്തതും.
തിരുമന്ധാം കുന്ന് ക്ഷേത്രത്തിന് പച്ചനിറം അടിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 20 ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ''ഹിന്ദു ഐക്യവേദി നേതാക്കള്‍ തിരുമാന്ധാംകുന്ന് അമ്പലത്തിലുണ്ട് നിവേദനം നല്കുന്നു. പെയ്ന്റ് മാറ്റുമെന്നു തന്നെ പ്രതീക്ഷിക്കുന്നു അല്ലെങ്കില്‍ പച്ചപ്പകല് ഞങ്ങള്‍ പരസ്യമായി പെയിന്റ് മാറ്റിയടിക്കും. എനിക്ക് പെയ്ന്റിംഗ് അറിയില്ല എന്നാലും ഞാനുണ്ടാകും മുന്നില്‍. കാരണം തിരുമാന്ധാം കുന്നിലമ്മ എന്റെ അച്ഛന്റെ കുടുംബത്തിന്റെ ... അതുകൊണ്ടു തന്നെ എന്റേയും ധര്‍മ്മ ദൈവമാണ്.'' ഇങ്ങിനെയായിരുന്നു കുറിച്ചിരുന്നത്. ക്ഷേത്രത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രമാണിത്. മുസ്ളീംലീഗിന് ഭൂരിപക്ഷമുള്ള മലപ്പുറത്ത് ലീഗുമായി ബന്ധപ്പെട്ടും ഇസ്ളാമിക സമൂഹവുമായി ബന്ധപ്പെട്ടും പച്ചനിറം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കെപി ശശികലയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട അതേ ദിവസം തന്നെ ക്ഷേത്രഭിത്തിയില്‍ വേറെ നിറം അടിച്ചു ക്ഷേത്രം ഭാരവാഹികള്‍ വിവാദത്തില്‍ നിന്നും തലയൂരി.

അതേസമയം ഇളം പച്ച നിറം അടിക്കാനായിരുന്നു തീരുമാനമെന്നും എന്നാല്‍ പെയ്ന്റ് അടിച്ചപ്പോള്‍ കടുപ്പം അല്‍പ്പം കൂടിപ്പോയെന്നും സാമൂഹ്യമാധ്യമങ്ങളില്‍ ഇത് പ്രചരിപ്പിച്ചവര്‍ ഫോട്ടോഷോപ്പിലിട്ട് പച്ചനിറം ഒന്നുകൂടി കൂട്ടിയെന്നാണ് ക്ഷേത്രം ഭാരവാഹികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം വിവാദങ്ങള്‍ ഭക്തര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും ഇത്തരം മഹത്തായ ഒരു ക്ഷേത്രത്തിന്റെ പേരില്‍ അത് സംഭവിക്കാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു.
വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ ക്ഷേത്രം ഭാരവാഹികള്‍ നിറം മാറ്റുകയും ചെയ്തു. ക്ഷേത്രം കമ്മറ്റിയില്‍ മുസ്ളീങ്ങളെ ഉള്‍പ്പെടുത്തിയതിനെതിരേയും ഹിന്ദു ഐക്യവേദി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. സ്ഥലം എംഎല്‍എ യൂം എംപിയും ഉള്‍പ്പെടെയുള്ള പൊതുജനങ്ങളില്‍ നിന്നുമാണ് ഉത്സവത്തിന് കമ്മറ്റിയെ തെരഞ്ഞെടുക്കുന്നത്. അതാതു സമയത്ത് വരുന്ന രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് ക്ഷേത്രകമ്മറ്റിയെ തെരഞ്ഞെടുക്കുന്നത്. സ്ഥലത്തെ എംഎല്‍എയും എംപിയും മുസ്ളീങ്ങളാണ്.
2014 ല്‍ തിരൂരങ്ങാടിയിലെ സ്കൂളിലെ കറുത്ത ബോര്‍ഡിന് പകരം ക്ലാസ്സ്റൂമില്‍ പച്ചബോര്‍ഡ് വെച്ചത് വിവാദമായിരുന്നു. അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു സ്കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. എന്നാല്‍ അന്ന് പ്രതിപക്ഷത്ത് ആയിരുന്ന എല്‍ഡിഎഫ് ഇതിനെതിരേ ശക്തമായി രംഗത്ത് വരികയും വിദ്യാഭ്യാസത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നു എന്നാക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു.

Comments