
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്ക് താന്‍ കൃഷി ചെയ്യുന്ന വീഡിയോയും മറ്റും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇത്തവണ വളരെ വ്യത്യസ്തമായ ഒരു പോസ്റ്റാണ് പത്മപ്രിയ ഷെയര്‍ ചെയ്തിരിക്കുന്നത്. മിന്നല്‍ മുരളിയെ പോലെ മിന്നല്‍ മിനിയായാണ് താരം എത്തുന്നത്.
ഒരു ഫോട്ടോഷൂട്ടിനായാണ് പത്മപ്രിയ വെറ്റൈറ്റിയായി വസ്ത്രം ധരിച്ചിരിക്കുന്നത്. കാറിനു മുകളില്‍ കയറി നിന്നും മരത്തില്‍ കയറിയുമൊക്കെ ഫോട്ടോ പകര്‍ത്തുന്നത് വീഡിയോയില്‍ കാണാം. ‘ഇതു മിന്നല്‍ മിനിയുടെ സമയം’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വനിത ദിനത്തോടനുബന്ധിച്ച് പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് ഹാഷ്ടാഗില് നിന്ന് വ്യക്തമാകുന്നത്.
ഒരിടവേളയ്ക്ക് ശേഷം‘ ഒരു തെക്കന്‍ തല്ലുകേസ് ’എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ബിജു മേനോന്, റോഷന് മാത്യൂ, നിമിഷ സജയന് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. അഞ്ജലി മേനോന്റെ സംവിധാനത്തിലൊരുങ്ങിയ ‘വണ്ടര്‍ വുമണ്‍ ’ആണ് താരത്തിന്റെതായി ഏറ്റവുമൊടുവില്‍ റിലീസിനെത്തിയ ചിത്രം.






