
100 വയസ് വരെ ജീവിച്ചിരിയ്ക്കുന്നത് തന്നെ ഇന്നത്തെ കാലത്ത് ഭാഗ്യം തന്നെയാണ്. ഈ കഴിഞ്ഞയിടയ്ക്ക് ഒരു മുത്തശ്ശി തന്റെ പിറന്നാള്‍ ആഘോഷിച്ചു.പിറന്നാള്‍ ആഘോഷിയ്ക്കുന്നതില്‍ എന്താണ് അതിശയിയ്ക്കാന് എന്നു പലരും ചിന്തിയ്ക്കും. എന്നാല്‍ ഇവിടെ അതിശയിക്കേണ്ട കാര്യം തന്നെയുണ്ട്. കാരണം മുത്തശിയ്ക്ക് പ്രായം 109 വയസാണ്. തന്റെ ദീര്‍ഘായുസിന്റെ രഹസ്യവും മുത്തശ്ശി വെളിപ്പെടുത്തി. ഒലിവ് എഡ്വാര്‍ഡ്സ് എന്നാണ് മുത്തശ്ശിയുടെ പേര്. 1914 -ലാണ് ഒലിവ് ജനിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും അവര്‍ സാക്ഷ്യം വഹിച്ചു.
മുത്തശ്ശിയുടെ പിറന്നാള്‍ കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു. മുത്തശ്ശി തന്റെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും അവരുടെ മക്കള്‍ക്കും ഒപ്പമായിരുന്നു തന്റെ പിറന്നാള്‍ ആഘോഷം. തന്റെ കാര്‍ക്കശ്യവും ,ഒരുപാട് വെള്ളം കുടിക്കുന്നതും ആണ് തന്റെ ഈ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് മുത്തശ്ശി പറയുന്നു. അധ്യാപികയായി വിരമിച്ച ആളാണ് ഇവര്‍.
ദിവസവും മൂന്നു നേരമാണ് ഇവരുടെ ഭക്ഷണം. സാല്‍മണും, ശതാവരിയുമാണ് തനിയ്ക്ക് പ്രീയപ്പെട്ട ഭക്ഷണമെന്നും, താന്‍ ജീവിതത്തില്‍ ഒരിക്കലും തോറ്റു കൊടുക്കാനിഷ്ടപ്പെട്ടിരുന്നില്ലെന്നും എന്തൊക്കെ സംഭവിച്ചാലും താന്‍ മുന്നോട്ട് പോകുമെന്നും ഒലിവ് പറയുന്നു. മുത്തശിയ്ക്ക് തയ്യലിലും, വായനയിലും ഒരുപാട് സമയം ചിലവഴിയ്ക്കാറുണ്ട്.






