
ന്യൂഡൽഹി : മുൻ എംപിയും നടനുമായ ഇന്നസെന്റിനെ ഓർത്തെടുക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ഡൽഹിയിൽ ഒത്തുചേർന്നു. ലോക്സഭയിൽ ഇന്നസെന്റ് തോൽപ്പിച്ച പിസി ചാക്കോയും ഇന്നസെന്റിനെ തോൽപ്പിച്ച ബെന്നിബഹനാനും ഓർമ്മകൾ അയവിറക്കി. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ഓർമകളിൽ ഇന്നസെന്റ് എന്ന അനുസ്മരണ പരിപാടിയിലാണ് തെരെഞ്ഞെടുപ്പ് കാലവും ഓർത്തെടുത്തത് .
തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആശുപതിയിൽ ആയപ്പോൾ ആദ്യം ഓടിയെത്തിയത് ഇന്നസന്റ് ആയിരുന്നെന്നു ബെന്നിബെഹന്നാൻ പറഞ്ഞു . ചാലക്കുടിയിൽ പിസി ചാക്കോയും ഇന്നസെന്റും തമ്മിൽ മത്സരിച്ചപ്പോൾ ഉണ്ടായ രംഗങ്ങൾ വിവരിച്ചപ്പോൾ ചിരിപടർത്തി . ഫലം വരുമ്പോൾ താൻ പാർലമെന്റിലും ഇന്നസെന്റ് ഇരിങ്ങാലക്കുടയിലും ഇരിക്കുമെന്ന് പറഞ്ഞത് അമിത ആത്മവിശ്വാസം മൂലമായിരുന്നു . ഒരിക്കൽ പാർലമെന്റിൽ വച്ച് കണ്ടുമുട്ടിയപ്പോൾ താനെന്താ ഇവിടെ എന്നായിരുന്നു ഇന്നസെന്റിന്റെ ചോദ്യമെന്നു പിസി ചാക്കോ പറഞ്ഞു
ഒരുമിച്ചു സിനിമയിൽ അഭിനയിച്ചതിനെകുറിച്ചാണ് രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞത്. ക്യാൻസർ ചികിത്സയുടെ ഒരുഘട്ടത്തിലും അന്ധവിശ്വാസത്തിനു വഴങ്ങാതെ ശാസ്ത്രീയ ചികിത്സയിലായിരുന്നു ഇന്നസെന്റ് വിശ്വസിച്ചതെന്നു ജോൺ ബ്രിട്ടാസ് പറഞ്ഞു .






