
എ34 5ജി യുടെ 6 ജിബി റാം വേരിയന്റ് ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ മോഡലിന്റെ കൃത്യമായ ലോഞ്ച് തീയതി പുറത്തുവന്നിട്ടില്ല. സാംസങ് ഗ്യാലക്സി എ34 5ജി ഈ മാസം ആദ്യത്തിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. സാംസങ് ഗ്യാലക്സി എ33 5ജി യുടെ പരിഷ്കരിച്ച പതിപ്പാണ് പുതിയ ഗ്യാലക്സി എ-സീരീസ് ഹാന്‍ഡ്സെറ്റ്. ഗ്യാലക്സി എ34 5ജി രാജ്യത്ത് രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് അവതരിപ്പിച്ചത്.
ഗ്യാലക്സി A34 5ജി 6ജിബി റാം വേരിയന്റിന് 28999 രൂപ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 128 ജിബി, 256 ജിബി സ്റ്റോറേജ് ഉള്ള ഫോണിന്റെ 8 ജിബി റാം വേരിയന്റ് നിലവില്‍ രാജ്യത്ത് വാങ്ങാന്‍ ലഭ്യമാണ്. 128 ജിബി സ്റ്റോറേജ് ഓപ്ഷന്റെ വില 30,999 രൂപയും 256 ജിബി വേരിയന്റിന്റെ വില 32,999 രൂപയുമാണ്. സാംസങ് ഗ്യാലക്സി എ34 5ജി ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള UI 5.1 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് നാല് പ്രധാന ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും സുരക്ഷാ പാച്ചുകളും ലഭിക്കുമെന്ന് സാംസങ് സ്ഥിരീകരിച്ചു. 6.6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയ്ക്ക് ഫുള്‍-എച്ച്ഡി+ റെസലൂഷനും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഉണ്ട്. 2.6GHz പീക്ക് ക്ലോക്ക് സ്പീഡ് ഉള്ള മീഡിയടെക് ഡൈമെന്‍സിറ്റി 1080 ആണ് പ്രോസസര്‍.
പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവും ഉണ്ട്. 48 മെഗാപിക്സല്‍ പ്രധാന ക്യാമറ, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സല്‍ മാക്രോ ലെന്‍സ് എന്നിവയുണ്ട്. 13 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. ഹാന്‍ഡ്സെറ്റില്‍ 25W അതിവേഗ ചാര്‍ജിങ്ങിനെ പിന്തുണക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണത്തിന് IP67 റേറ്റിങും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് (1 ടിബി വരെ) വികസിപ്പിക്കാം. 5ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.3, ജിപിഎസ്/ എ-ജിപിഎസ്, ജിപിഎസ് എന്നിങ്ങനെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഹാന്‍ഡ്സെറ്റിലുണ്ട്.






