
നാനി, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ദസറ. ചിത്രത്തിലെ ‘ചംകീല അഗലേശി ’എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ ഗാനത്തിന് ചുവടുവെയ്ക്കുകയാണ് കീര്‍ത്തിയുടെ അമ്മയും നടിയുമായ മേനക.
ആ ഗാനത്തിന് ചുവടുവെക്കുന്ന മേനകയുടെ രണ്ടു വീഡിയോകളാണ് ശ്രദ്ധ നേടുന്നത്. മേനകയ്ക്കൊപ്പം മരുമകന് നിതിന്‍ മോഹനെയും ഒരു വീഡിയോയില്‍ കാണാം. മൂത്തമകള്‍ രേവതി സുരേഷിന്റെ ഭര്‍ത്താവാണ് നിതിന്‍. ഇരുവരും വളരെ മനോഹരമായിട്ടാണ് ഗാനത്തിന് ചുവടുവെക്കുന്നത്.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ ചെറുകുരിയാണ് ദസറ നിര്‍മ്മിക്കുന്നത്. നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം നിര്‍വഹിച്ച ചിത്രം മാര്‍ച്ച് 30 ന് തിയേറ്ററുകളിലെത്തും.






