
വിവാഹ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി നടി ഭാവന. കഴിഞ്ഞ ദിവസമാണ് തെലുങ്ക് നിര്‍മ്മാതാവുമായി അടുത്ത ഏപ്രിലില്‍ ഭാവനയുടെ വിവാഹം ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്ത വന്നത്. എന്നാല്‍ ഇത് വെറും കെട്ടു കഥയാണെന്ന് പ്രമുഖ മാധ്യമത്തോട് താരം പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ വലിയ ദുഖമുണ്ടെന്നും ഭാവന പറഞ്ഞു. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്ത ആരും ഷെയര്‍ ചെയ്യരുതെന്നും താരം പറഞ്ഞു. വിവാഹത്തെക്കുറിച്ച് മറ്റ് സൂചനകളൊന്നും താരം നല്‍കിയിട്ടില്ല. ഹണീ ബീ 2 സെലിബ്രേഷന്സിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.






