
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ദുര്‍ഗ്ഗ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ദുബായ് മാളില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്. ദുബായ് മാളിലെ വെള്ളച്ചാട്ടത്തിന്റെ മുന്നില്‍ നിന്നുള്ള ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്. ‘ഞാന്‍ ഞാനായിത്തന്നെ നിലനില്‍ക്കുന്നു, അത് മതി’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ കര്‍ട്ടസി ‘എന്റെ സ്വന്തം ഭര്‍ത്താവ്’ എന്നും താരം കുറിച്ചിട്ടുണ്ട്. താരത്തിന്റെ അര്‍ജുന്‍ രവീന്ദ്രനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘റാം’. സിനിമയിലാണ് താരമിപ്പോള്‍ അഭിനയിച്ചത്.ക്വീന്‍ ഫെയിം അശ്വിന്‍ കഥ എഴുതി അഭിനയിച്ച ‘അനുരാഗം’ എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. ‘കുടുക്ക് 2025’ ,‘ഉടല്‍’ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.







Comments