കൊളംബിയയിലെ നെവാഡോ ഡെല്റൂയിസ് അഗ്നിപര്‍വ്വതം വീണ്ടും പുകഞ്ഞു തുടങ്ങി. 38 വര്‍ഷത്തിന് ശേഷം അതിശക്തമായ മറ്റൊരു സ്ഫോടനത്തിന് തയ്യാറെടുക്കുകയാണ് അഗ്നിപര്വ്വതമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 1985 ല്‍ ഈ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ 25,000 പേര്‍ക്കാണ് ജീവന് നഷ്ടമായത്. പുതിയ സ്ഫോടനവുമായി ബന്ധപ്പെട്ട വലിയ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.
ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അടുത്ത സ്ഫോടനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കൊളംബിയയിലെ ഖനനമന്ത്രാലയം ഇക്കാര്യത്തില്‍ വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇത്തവണ ശക്തി കൂടുമെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ജനങ്ങളോട് ശാന്തരായിരിക്കാനും സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ശ്രദ്ധയോടെ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മേയര്‍മാര്‍ കരുതലോടെ ഇടപെടാനും മുന്നറിയിപ്പിന്റെ ഭാഗമായിട്ടുളള പ്രോട്ടോകോളുകള്‍ പാലിക്കാനും കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും എഴുതി. ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
പടിഞ്ഞാറന്‍ കൊളംബിയയിലെ ഭീമാകാരനായ അഗ്നിപര്‍വ്വതത്തിന് 17,400 അടി ഉയരമുണ്ട്. 1985 നവംബര്‍ 13 നായിരുന്നു ഇവിടെ അവസാനമായി അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായത്. അത് കൊളംബിയയുടെ ചരിത്രത്തിലെയും 20 ാം നൂറ്റാണ്ടിലെ തന്നെയുമുള്ള ഏറ്റവും വലിയ അഗ്നിപര്‍വ്വത സ്ഫോടനമായിരുന്നു. സ്ഫോടനം പര്വ്വതത്തിന് ചുറ്റുമുള്ള മഞ്ഞുപാളികളെ ഉരുക്കുകയും ഇത് മണ്ണിടിച്ചിലിനു കാരണമായി അര്മാരോ നഗരത്തിനെ വിഴുങ്ങുകയും ചെയ്തു. നഗരത്തില്‍ മൊത്തം ജനസംഖ്യ 50,000 ആയിരുന്നു. പകുതിപ്പേരും മണ്ണിനടിയില്‍ പെട്ട് മരണപ്പെടുകയായിരുന്നു.

Comments