
പാലാരിവട്ടം: ബൈക്കിലെ്തി വീട്ടമ്മയുടെ മാല കവര്‍ന്ന മോഷ്ടാക്കളെ പിടികൂടുന്നതിനിടെ പോലീസുകാര്‍ക്ക് കുത്തേറ്റു. ട്രാഫിക് എസ്.ഐ അരൂള് എ.എസ്.ഐ റെജി എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രതികള്‍ ബിയര്‍കുപ്പി കൊണ്ട് കുത്തുകയാണ് ചെയ്തത്.
പരിക്കേറ്റെങ്കിലും സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസുകാരെ വിളിച്ചുവരുത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടി. തമിഴ്നാട് സ്വദേശികളായ സായ് രാജ്, പോള്‍ കണ്ണന് എന്നിവരാണ് പിടിയിലായത്. ഇവരെ പാലാരിവട്ടം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.







Comments