
പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് GLE സ്വന്തമാക്കി ബോളിവുഡ് സുന്ദരി നേഹ ശര്‍മ്മ. ട്വിറ്ററിലൂടെയാണ് താരം തന്റെ ആരാധകരോട് പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ ആറ് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ആഢംബര എസ്യുവിയില് ഇടംപിടിക്കുന്നത്. ഇത് പരമാവധി 367 bhp കരുത്തില്‍ 500 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. കൂടാതെ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഫോര്‍ വീല്‍ ഡ്രൈവും പെട്രോള്‍ പതിപ്പില്‍ ലഭ്യമാകുന്നു. 5.7 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും GLE 450 പതിപ്പിന് സാധിക്കുമെന്ന് മെര്‍സിഡീസ് അവകാശപ്പെടുന്നു.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബര്‍മസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, എയര്‍മാറ്റിക് എയര്‍ സസ്പെന്ഷന്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രികലായി ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍. കൂടാതെ പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്ട്രോളുകള്, നാല് -സോണ്‍ തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്ട്രോള് എന്നിവയാണ് മെര്‍സിഡീസ് ബെന്‍സ് GLE -യില്‍ വരുന്ന ചില സവിശേഷതകള്‍. രണ്ട് വര്‍ഷം മുന്‍പാണ് കമ്പനി മെര്‍സിഡീസ് GLE 450, GLE 400d എന്നീ രണ്ട് മോഡലുകളെ അവതരിപ്പിച്ചത്. നിലവില്‍ മെര്‍സിഡീസിന്റെ ഇന്ത്യന്‍ GLE ശ്രേണിയില്‍ GLE 300d, GLE 450, GLE 400d, GLE 400d ഹിപ് ഹോപ്പ് എഡിഷന് എന്നീ മോഡലുകളാണ് ഉള്‍പ്പെടുന്നത്.
ഹിപ്പ് ഹോപ്പ് എഡിഷന് മറ്റ് മോഡലുകളുമായി താരതമ്യം ചെയ്താല്‍ 36 ലക്ഷം രൂപ കൂടുതലാണ്. GLE 400d ഹിപ് ഹോപ് ഒരു CBU ഇറക്കുമതി ഉല്‍പ്പന്നമായാണ് ഇന്ത്യയില്‍ എത്തുന്നുവെന്നതാണ് ഈ വില വ്യത്യാസത്തിന്റെ പ്രധാന കാരണം. സ്റ്റാന്‍ഡേര്‍ഡ് GLE 400d പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത മോഡലുമാണ് എന്നത് ശ്രദ്ധേയമാണ്. ആ വില വ്യത്യാസത്തിന്റെ ഒരു ഭാഗം ഓഫര്‍ കിറ്റിന്റെ തലത്തില്‍ നിന്നുമാണ് വരുന്നത്.മെര്‍ക്കിന്റെ ഇ-ആക്റ്റീവ് ബോഡി കണ്ട്രോള് സസ്പെന്ഷന്, 13 സ്പീക്കര്‍, 590 ഡബ്ല്യു ബര്‍മസ്റ്റര്‍ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, 9 എയര്‍ബാഗുകള്‍ തുടങ്ങിയ സവിശേഷതകളാണ് ഹിപ് ഹോപ് പതിപ്പില്‍ ഉള്ളത്.
May we keep working hard and May God always be kind to us and may we be forever grateful ..#gratitude 🙏 @aishasharma25 pic.twitter.com/DnTFho1wa8
— Neha Sharma (@Officialneha) April 4, 2023






