
കണ്ണൂര്‍ : ബിജെപി യിലേയക്ക് പോകുന്നവര്‍ക്ക് യാത്രയപ്പ് നല്‍കുകയാണ് കോണ്‍ഗ്രസ്സ്. അടുത്തതായി പോകാനുളള പ്രമുഖ നേതാവ് കെ സുധാകരന് ആണെന്നും എം വി ജയരാജന് പരിഹസിച്ചു. അനില്‍ ആന്റെണി ബിജെപിയില്‍ ചേര്‍ന്നത് അച്ഛന് എ കെ ആന്റെണിയുടെ അറിവോടെ കൂടിയാണെന്ന് എം വി ജയരാജന്.
ആന്റെണി ഇപ്പോള്‍ നടത്തുന്ന വേദനാജനകമായ പ്രതികരണം കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ മറ്റ് സഹപ്രവര്‍ത്തകര്‍ പോകുമ്പോള്‍ തോന്നിയില്ലല്ലോ എന്നും എം വി ജയരാജന് ചോദിച്ചു.
എലത്തൂര്‍ ടെയ്രിന്‍ തീവെപ്പ് കേസില്‍ ഇന്ത്യന്‍ റെയില്‍വേക്കെതിരെയും എം വി ജയരാജന് പ്രതികരിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്കോ ,പരുക്കേറ്റവര്‍ക്കോ ഒരു സാഹയവും നല്‍കുന്നില്ല. റെയില്‍വേ അടിയന്തരമായി പരിക്കേറ്റവരുടെ കുടുംബത്തെ സഹായിക്കണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പക്കാണമെന്ന് എം വി ജയരാജന് പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് റെയില്‍വേക്ക് കത്ത് നല്കി.എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഇന്ന് കളക്ടർ കുടുംബത്തിന് നൽകുമെന്നും എം വി ജയരാജൻ പറഞ്ഞു.






