
ബോളിവുഡിലെ ഒരു കാലത്തെ സ്വപ്നസുന്ദരിയായിരുന്ന അമീഷാ പട്ടേലിനെതിരേ സാമ്പത്തീക തട്ടിപ്പിന് റാഞ്ചിയില്‍ കേസ്. അമീഷയും ബിസിനസ് പങ്കാളിയായിരുന്ന കൃണാലും ചേര്‍ന്ന് നല്കിയ രണ്ടര കോടിയുടെ ചെക്ക് ബൗണ്‍സായ സംഭവത്തിലാണ് കേസ്.
കേസ് ഏപ്രില്‍ 15 ലേക്ക് കോടതി മാറ്റിയിട്ടുണ്ട്. കേസില്‍ അമീഷയോ അവരുടെ പ്രതിനിധിയോ ഹാജരാകാതിരുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹാഞ്ചി ജില്ലയിലെ ഹര്‍മു സ്വദേശിീയായ ഒരു അജയ്കുമാര്‍ സിംഗാണ് പരാതിക്കാരന്. അമീഷയും അവരുടെ ബിസിനസ് പങ്കാളിയും ചേര്‍ന്ന് വഞ്ചിച്ചതായിട്ടാണ് ആരോപണം.
ദേശിമാജിക് എന്ന സിനിമയ്ക്ക് പണമിറക്കാന്‍ അമീഷ തന്നെ ക്ഷണിച്ചെന്നും സിനിമയുടെ പബ്ളിസിറ്റിയ്ക്കായി 2.5 കോടി അമീഷയുടെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുത്തതായും ഇയാള്‍ പറയുന്നു. സിനിമ പൂര്‍ത്തിയായി കഴിയുമ്പോള്‍ പണം പലിശയടക്കം തിരിച്ചുനല്‍കാമെന്ന് അമീഷ പറഞ്ഞിരുന്നു.
2013 ല്‍ സിനിമ ആരംഭിച്ചെങ്കിലും പടം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും പണം ആവശ്യപ്പെട്ട് പലതവണ കയറിയിറങ്ങിയപ്പോള്‍ അമീഷ രണ്ടര കോടിയുടേയും ഒരു 50 ലക്ഷത്തിന്റെയും ചെക്കുകള്‍ 2018 ഒക്ടോബറില്‍ നല്കി. എന്നാല്‍ ഈ ചെക്ക് പിന്നീട് ബൗണ്സാകുകയായിരുന്നു എന്നുമാണ് ഇയാള്‍ ഉയര്‍ത്തിയ ആക്ഷേപം.






