ലണ്ടനില്‍ കണ്ടെത്തിയ വ്യാജ ഭിക്ഷാടക സംഘത്തിന്റെ ആഡംബര ജീവിതത്തെ കുറിച്ചുളള വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ലണ്ടന്‍ നഗരത്തില്‍ താമസിക്കുന്ന വ്യാജ റൊമാനിയന്‍ ഭിക്ഷാടക സംഘം അത്യാഡംബര മേഴ്സിഡസ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
തട്ടിപ്പ് സംഘത്തെ മൈ ലണ്ടന്‍ പത്രം നടത്തിയ സമഗ്ര അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഈ സംഘത്തിലെ ഓരോ ഭിക്ഷാടകനും പ്രതിദിനം പതിനായിരത്തിലധികം രൂപ സമ്പാദിക്കുന്നുവെന്നാണ് മൈ ലണ്ടന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ തെരുവ് വീഥികളില്‍ വ്യാപകമായി കാണുന്ന ഭിക്ഷാടന സംഘത്തിലെ അംഗങ്ങളുടെ കൈവശം ഒരു കാര്‍ബോര്‍ഡ് കഷ്ണം കാണാം. അതില്‍ 'ഭവനരഹിതനെ സഹായിക്കൂ, ദൈവം അനുഗ്രഹിക്കട്ടെ, വളരെ വിശക്കുന്നു' എന്നിങ്ങനെ മറ്റുള്ളവരില്‍ ദയ ഉളവാക്കുന്ന തരത്തിലുള്ള വാചകങ്ങള്‍ എഴുതിയിട്ടുണ്ടാകുമെന്നാണ് മൈ ലണ്ടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല ഈ വാചകങ്ങളിലെല്ലാം അക്ഷരത്തെറ്റും പ്രകടമാണ്.
എന്തെന്നാല്‍ അക്ഷരാഭ്യാസമില്ലാത്ത പാവങ്ങളാണ് തങ്ങളുടെ മുന്നില്‍ യാചിക്കുന്നതെന്ന് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ കൂടിയാണിത്. അക്ഷരത്തെറ്റുകള്‍ ബോര്‍ഡുകളില്‍ ബോധപൂര്‍വ്വം വരുത്തി തീര്‍ക്കുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു നിശ്ചിത സമയം ഇവര്‍ ഭിക്ഷാടനം നടത്തുകയും അതിന് ശേഷം ഇവര്‍ മെഴ്സിഡസില്‍ കയറി സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും മൈ ലണ്ടന്റെ അന്വേഷണത്തില്‍ വ്യക്തമായി. പത്ര റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മെട്രോപൊളിറ്റന്‍ പോലീസ് ലണ്ടനിലെ യാചകരില്‍ വ്യാജനെ കണ്ടെത്തുന്നതിനായുള്ള കര്‍ശനമായ അന്വേഷണം നടത്തിവരികയാണ്.

Comments