
ന്യൂഡല്‍ഹി : കാശ്മീരില്‍ നിന്ന് കന്യാകുമാരിയിലേയ്ക്ക് പുതിയ ഹൈവേ വരുന്നു.അടുത്ത വര്‍ഷത്തോടെ പുതിയ റോഡ് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്.ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സര്‍വേയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുളള പാത സ്വപ്നമായിരുന്നു.റോഹ്താംഗ് മുതല്‍ ലഡാക്ക് വരെ നാല് തുരങ്കങ്ങള്‍ നിര്‍മ്മിക്കും. സോജില ടണല്‍ കാശ്മീരിനെ ഇന്ത്യയുടെ തെക്കേ അറ്റത്തുളള കന്യാകുമാരിയുമായി ബന്ധപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.
ലേയില്‍ നിന്ന് കര്‍ഗിലിലെത്തി സോജില, ഇസഡ് മോര് തുരങ്കങ്ങളില്‍ ചേരും .പുതിയ പാത വന്നാല്‍ ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റര്‍ കുറയും 2024ന്റെ തുടക്കത്തോടെ ഈ സ്വപ്നം സാക്ഷാത്കരിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.സമുദ്ര നിരപ്പില്‍ നിന്ന് 11,000 അടിയിലധികം ഉയരത്തില്‍ നിര്‍മ്മിക്കുന്ന 13 കിലോമീറ്റര്‍ നീളമുളളതാണ് ഈ ടണല്‍.
.കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ റൂട്ട് സംബന്ധിച്ച് നിതിന്‍ ഗഡ്കരി ഒരു വിശദാംശവും അറിയിച്ചിട്ടില്ല . പുതിയ പാതയുടെ ഡല്‍ഹി മുതല്‍ ചെന്നൈ വരെയുള്ള ഭാഗം വരാനിരിക്കുന്ന 1,350 കിലോമീറ്റര്‍ നീളമുള്ള സൂറത്ത്-ചെന്നൈ എക്സ്പ്രസ് വേയിലൂടെ ബന്ധിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (NHAI) രാജ്യത്തിന്റെ വിവിധ കോണുകളെ ബന്ധിപ്പിക്കുന്ന പുതിയ ഹൈവേകളുടെയും എക്സ്പ്രസ് വേകളുടെയും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.ലഡാക്കില്‍ പ്രവേശിക്കുന്നതിനും കനത്ത മഞ്ഞുവീഴ്ച കാരണം ശൈത്യകാലത്ത് എത്തിച്ചേരാനാകാത്ത സോജില പാസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഒരു പാതയായിരിക്കും തുരങ്കം
जम्मू-कश्मीर में जोजिला और जेड मोड़ टनल का मुआयना। #ZojilaTunnel #ZMorhTunnel #AllWeatherRoad #PragatiKaHighway #GatiShakti #BuildingTheNation pic.twitter.com/uIUDGS06c0
— Nitin Gadkari (@nitin_gadkari) April 10, 2023






