
മോളിവുഡിലെ അണ്ടര്‍ റേറ്റഡ് നായികമാരില്‍ ഒരാളാണ് ശിവദ. ചെറിയ വേഷങ്ങള്‍ ചെയ്തു വളര്‍ന്നു വന്ന നടിക്ക് കേരളത്തില്‍ വലിയ ആരാധകരുണ്ട്. നടിയായും സഹനടിയായും വെള്ളിത്തിരയില്‍ വരുന്ന താരം സ്റ്റാര്‍ഡം തീരെ ഇല്ലാത്ത നായികമാരില്‍ ഒരാളാണ്. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബെയ്ജ് നിറത്തിലുളള സില്‍ക്ക് ഗൗണില്‍ അതീവ സുന്ദരിയായായിട്ടുണ്ട് ശിവദ. സ്വന്തം സ്വപ്നങ്ങള്‍ പോലെ അവള് ജീവിച്ചു എന്ന ക്യാപ്ഷന്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്. ലോപ ടെയ്ലറിങ് ആന്‍ഡ് എംബ്രോഡറിയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. പവിയാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. പ്രീതിയാണ് ഹെയര്‍ സ്റ്റൈലിങ്. ദി പോര്‍ട്രൈറ്റ് കള്‍ച്ചര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മോളിവുഡിലെ തമിഴലും മികച്ച അനവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് നടി. ചെറിയ വേഷങ്ങള്‍ ചെയ്ത് വളര്‍ന്നു വന്ന നടി പിന്നീട് നായികയാവുകയായിരുന്നു. നിനക്കായി എന്ന ആല്‍ബത്തിലൂടെയാണ് നടി മലയാളികളുടെ മുന്നില്‍ ആദ്യം എത്തുന്നത്.
ഫാസില്‍ ചിത്ര ലിവിങ്ങ് ടുഗറിലൂടെ നായികയായി വന്നു. പക്ഷെ നടിയുടെ കരിയര്‍ ബ്രേക്ക് നല്‍കിയത് തമിഴ് ചിത്രം നെടുംചാലൈ ആയിരുന്നു.
സു സു സുധി വാല്മീകം, അതെ കണ്കള്, എല്ലാം നടിയുടെ മികച്ച ചിത്രങ്ങള്‍ ആണ്. ചെറിയ വേഷങ്ങള്‍ വളരെ മികച്ച രീതിയില്‍ അവതരിപ്പിക്കാറുണ്ട് ശിവദ.
ക്യാമറക്ക് മുന്നും പിന്നിലും നടി സജീവമാണ്. രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തില്‍ അനു സിതാരക്ക് ശബ്ദം നല്‍കിയത് ശിവദയായിരുന്നു.
കഴിഞ്ഞ വര്‍ഷം തമിഴില്‍ ഇറങ്ങിയ നിത്തം ഒരു വാനം എന്ന ചിത്രത്തില്‍ ശിവദ അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി അനവധി പ്രൊജക്ടുകള്‍ നടിക്ക് ഉണ്ട്. മോഡലിങ്ങില്‍ സജീവമാണ് ശിവദ. നടിയുടെ കലക്കന്‍ ചിത്രങ്ങലും വീഡിയോകളും മലയാളികള്‍ക്കിടയില്‍ വളരെ പെട്ടന്ന് ഹിറ്റാകാറുണ്ട്.






