
മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റിന്റെ പുതിയ ഹിറ്റ് ചിത്രമായ 'ദങ്കല്‍' നായുള്ള കാത്തിരിപ്പിലാണ് ആരാധര്‍. ഇതിനിടെ ആരാധകര്‍ക്ക് വലിയൊരു പ്രതീക്ഷ നല്‍കിയിരിക്കുകയാണ് താരം. ശ്രീകൃഷ്ണനായി അഭിനയിക്കണമെന്ന ആഗ്രഹത്തെക്കുറിച്ചാണ് താരം വ്യക്തമാക്കിയത്.
ദങ്കലിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. ബാഹുബലിക്ക് ശേഷം സംവിധായകന് രാജമൗലി ഇന്ത്യയിലെ വന്‍ താര നിരയുമായി മഹാഭാരതം ഒരുക്കുന്നു എന്ന വാര്‍ത്തയില്‍ അമീറിന്റെ മറുപടിയാണ് ഏറെ ശ്രദ്ധേയമായത്. മഹാഭാരതം സിനിമ വന്നാല്‍ ശ്രീകൃഷ്ണനാകണമെന്നാണ് അമീര്‍ പറഞ്ഞത്. എന്തായാലും അങ്ങനെയൊരു സിനിമയ്ക്കായി കാത്തിരിക്കാം.
ഇന്ത്യന്‍ കായിക ലോകത്തെ മഹാനായ ഗുസ്തി പരിശീലകന് മഹാവീര്‍ ഭോഗട്ടിനെയാണ് അമീര്‍ ദങ്കലില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റേയും ഗുസ്തി താരങ്ങളായ മക്കള്‍ ഗീതയുടെയും ബബിതയുടെയും കഥയാണ് ദങ്കല്‍. ഡിസംബര്‍ 23ന് ചിത്രം തീയറ്ററുകളിലെത്തും.






