
സൈക്കിള്‍ എന്നു കേട്ടാല്‍ തന്നെ വട്ടത്തിലൊരു വീലാണ് മനസില്‍ വരുന്നത്. ചതുരത്തിലുള്ള സൈക്കിളിന്റെ വീലിനെ കുറിച്ച് നമുക്ക് ചിന്തിയ്ക്കാന്‍ സാധിയ്ക്കുമോ? ഇല്ലല്ലേ... എന്നാല്‍ ഈ വീഡിയോ കണ്ടു നോക്കൂ... ചതുരത്തിലുള്ള ചക്രമുള്ള സൈക്കിള്‍ ഉണ്ടെന്നു തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ.
എഞ്ചിനീയര്‍ സെര്‍ജി ഗോര്ഡീവ് ആണ് ഇത്തരത്തിലൊരു ആശയവുമായി എത്തിയത്. സാങ്കേതിക വിദ്യകള്‍ പങ്കുവയ്ക്കുന്ന ക്യൂ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനാണ് ഇദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത് ചതുരത്തിലുള്ള ചക്രങ്ങളോടുകൂടിയ ഇദ്ദേഹത്തിന്റെ സൈക്കിളിന്റെ പുനര്‍നിര്‍മാണമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഈ സൈക്കിളിന്റെ മുഴുവന്‍ വീഡിയോയും ക്യൂ എന്ന യൂട്യൂബ് ചാനലിലൂടെ സെര്‍ജി ഗോര്ഡീവ് പങ്കുവെച്ചിട്ടുണ്ട്.
വട്ടത്തിലുള്ള ചക്രങ്ങളുള്ള സൈക്കിള്‍ എങ്ങനെയാണോ ചവിട്ടി ചലിപ്പിക്കാന്‍ കഴിയുന്നത് അതുപോലെ തന്നെ തന്റെ ചതുരത്തിലുള്ള ചക്രമുള്ള സൈക്കിളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു ബുദ്ധിമുട്ടുകളും ഇല്ലാതെ ഒരാള്‍ ഈ സൈക്കിള്‍ ചവിട്ടി നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
ഈ വീഡിയോയ്ക്ക് വലിയ അഭിനന്ദനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇതു പോലെ കണ്ടുപിടിത്തങ്ങള്‍ ഇനിയും ഉണ്ടാകണമെന്നാണ് ചിലര്‍ പറഞ്ഞത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുള്ളത്.
How The Q created a bike with fully working square wheels (capable of making turns)
[full video: https://t.co/wWdmmzRQY3]pic.twitter.com/bTIWpYvbG1— Massimo (@Rainmaker1973) April 11, 2023






