കെനിയയില്‍ യേശുവിനെ കാണാനായി കാട്ടില്‍ പോയി പട്ടിണി കിടന്നതിനെ തുടര്‍ന്ന് നാലു പേര് മരിച്ചു. മഗരിനിയിലെ ഷാകഹോല ഗ്രാമത്തിലായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്. ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിലെ വിശ്വാസികളാണ് മരിച്ചവരില്‍ നാല്പേരും.
യേശുവിനെ കാണണമെങ്കില്‍ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയണമെന്ന് ഇവരെ ഉപദേശിച്ചത് പാസ്റ്ററായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ഭക്ഷണമോ വെള്ളമോ കഴിക്കാതെ കാട്ടില്‍ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് വനത്തിനുള്ളില്‍ ഇങ്ങനെയൊരു പ്രാര്‍ത്ഥന നടക്കുന്നുണ്ട് എന്നറിഞ്ഞാണ് ഇവിടെ എത്തിച്ചേര്‍ന്നത്. ഈ സമയത്ത് ആകെ 15 പേരാണ് വനത്തില്‍ പ്രാര്‍ത്ഥനയും ഉപവാസവുമായി ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 11 പേരെ മാത്രമാണ് ജീവനോടെ രക്ഷിക്കാന്‍ സാധിച്ചത്.
ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ നേതാവ് പോള്‍ മാക്കാന്‍സി ന്തേംഗേ സംഘത്തെ ബ്രെയിന്‍വാഷ് ചെയ്യുകയായിരുന്നുവെന്നാണ്
പോലീസ് പറയുന്നത്. വേഗത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിനും യേശുവിനെ കാണുന്നതിനും വേണ്ടി പട്ടിണി കിടക്കാന്‍ ഇയാള്‍ ഈ സംഘത്തിലുളളവരെ ഉപദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആളുകള്‍ പട്ടിണി കിടന്നതും നാല് പേര് മരിച്ചതും.
സ്ഥലത്ത് കൂട്ടക്കുഴിമാടങ്ങള്‍ ഉണ്ടോയെന്നും ഇതിന്റെ ഭാഗമായവരുടെ മൃതദേഹങ്ങള്‍ ഇവിടെ അടക്കം ചെയ്തിട്ടുണ്ടോയെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്.

Comments