
പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് പറയാറില്ലേ. സ്വന്തം ആഗ്രഹങ്ങളും, സ്വപ്നങ്ങളും നിറവേറ്റാന്‍ നമ്മുടെ പ്രായം ഒരു പ്രശ്നമല്ലെന്ന് കാണിച്ചു തരികയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള 60 വയസ്സിന് മുകളില്‍ പ്രായമുള്ള നൂറിലധികം മുതിര്‍ന്ന പൗരന്മാര്. ഇവരുടെ സംഘം സ്കൈ ഡൈവിംഗ് നടത്തിലോക ശ്രദ്ധ പിടിച്ചു പറ്റിയിരിയ്ക്കുകയാണ്. ' സ്കൈ ഡൈവേഴ്സ് ഓവര്‍ സിക്സ്റ്റി ' എന്നാണ് ഇാവുടെ ഗ്രൂപ്പിന്റെ പേര്. രണ്ട് റെക്കോര്‍ഡുകളാണ് ഇപ്പോള്‍ ഈ ഗ്രൂപ്പുകാര്‍ തങ്ങളുടെ പേരിലേക്ക് തിരുത്തിക്കുറിച്ചിരിക്കുന്നത്.
മുതിര്‍ന്ന പൗരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് സതേണ്‍ കാലിഫോര്‍ണിയ സ്കൈ ഡൈവിംഗ് ഏജന്‍സിയായ സ്കൈഡൈവ് പെറിസ് ആണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്. 60 വയസ്സിനും 78 വയസ്സിനും ഇടയില്‍ പ്രായമുള്ള 100 ലധികം മുതിര്‍ന്ന പൗരന്മാരാണ് സ്കൈ ഡൈവിംഗ്ങ്ങിന്റെ ഭാഗമായത്.
ഇവരില്‍ പകുതിയില്‍ അധികം പേരും അവരുശട ജീവിതത്തില്‍ തന്നെ ആദ്യമായിട്ടാണ് ആകാശ യാത്ര നടത്തുന്നത്. ഒരു കൂട്ടം ആളുകളുടെ ഒരു വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷവും പിന്തുണ നല്കി കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് സ്കൈഡൈവ് പെറിസ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ചു.






