കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം അരിസോണയിലെ ഫീനിക്സിലേക്ക് പറന്ന് 40 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ വിമാനത്തിന്റെ എഞ്ചിന് ഭാഗത്ത് ഒരു പക്ഷി വന്ന് ഇടിച്ചു. വിമാനത്തില്‍ പക്ഷി ഇടിക്കുമ്പോള്‍ വിമാനം ആയിരക്കണക്കിന് അടി ഉയരത്തിലായിരുന്നു. അപ്പോള്‍ തന്നെ വിമാനത്തിന്റെ ഒരു ചിറകില്‍ നിന്നും തീ ഉയര്‍ന്നു. ആ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പക്ഷി ഇടിച്ചതിന് പിന്നാലെ വിമാനം യൂ ടേണെടുത്ത് കൊളംബസ് വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. വിമാനം ഉയര്‍ന്ന് അല്പനേരം കഴിഞ്ഞപ്പോള്‍ എന്തോ ഇടിച്ചതായി തോന്നിയെന്നും വലിയ ശബ്ദം കേട്ടെന്നു പിന്നീട് യാത്രക്കാര്‍ പറഞ്ഞു. ഉടന്ടി തീ ഉയരാന്‍ തുടങ്ങി.
വിമാനത്തിന്റെ എഞ്ചിനില്‍ പക്ഷികളോ മറ്റെന്തെങ്കിലും വസ്തുക്കളോ ആകാശത്ത് വെച്ച് വന്നിടിച്ചാല്‍ വിമാനം തകരാറിലാകും. വലിയ അപകടങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകാം. ഇന്നലെ രാവിലെ 7.43 ന് ജോണ്‍ ഗ്ലെന്‍ കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്പറന്നുയര്‍ന്ന ബോയിംഗ് 737 എന്ന വിമാനമാണ് കൂടുതല്‍ അപകടമില്ലാതെ തിരിച്ചിറക്കാന്‍ സാധിച്ചത്. 7.43 ന് പറന്നുയര്‍ന്ന വിമാനം 8.22 ന് അതേ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറങ്ങി.
വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ വിട്ടയച്ചു. സംഭവത്തെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അന്വേഷിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വിമാനം യാത്രായോഗ്യമാക്കിയതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു

Comments