
നാളെ നടക്കുന്ന പി.എസ്.സിയുടെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷ സമയത്തില്‍ മാറ്റം. രാവിലെ 10.30 മുതല്‍ 12.30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷ ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4.30 നടത്തും.
പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ നിലവിലെ അഡ്മിഷന് ടിക്കറ്റുമായി പുതിയ സമയ ക്രമമനുസരിച്ച് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.




