
ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഭാര്യയും പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും, റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണും സ്ഥാപകയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് നിത ദലാല്‍ മുകേഷ് അംബാനി. ലക്ഷ്വറി ലൈഫ്സ്റ്റൈലിന് പേരുകേട്ട നിത അംബാനിയുടെ പക്കലുള്ള ക്രോക്കറി ബ്രാന്‍ഡുകളും ചായക്കപ്പുമൊക്കെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
മൂന്ന് ലക്ഷം രൂപ വില വരുന്ന നിത അംബാനിയുടെ വീട്ടിലെ ഒരു ചായക്കപ്പിന്റെ വിലയാണ് ഇപ്പോള്‍ ചര്‍ച്ച ആകുന്നത്. ജപ്പാനിലെ ഏറ്റവും പഴയ ക്രോക്കറി കമ്പനിയായ നോറിടെക് നിര്‍മ്മിച്ച ചായക്കപ്പിന് മാത്രമല്ല ഇവരുടെ പക്കലുള്ള ടീ സെറ്റിന്റെ വിലയും കേട്ടാല്‍ ഞെട്ടും. ഏകദേശം ഒന്നരക്കോടി രൂപയാണ് ടീ സെറ്റിന്റെ വില. സ്വര്‍ണം കൊണ്ട് പ്ലേറ്റു ചെയ്തരിക്കുന്ന ട്രഡീഷണല്‍ ടീ സെറ്റാണിത്. പാത്രങ്ങള്‍ക്കും, വീട്ടിലെ ക്യൂരിയോകള്ക്കുമൊക്കെയായി ധാരാളം തുക ചെലവഴിക്കുന്ന ആളാണ് നിത അംബാനി. സ്വര്‍ണ്ണത്തിനൊപ്പം കപ്പുകളില്‍ പ്ലാറ്റിനവും പൂശിയിരിക്കുന്നു.
മാത്രമല്ല 40 ലക്ഷം രൂപ വില വരുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ സാരിയുടെ ഉടമ കൂടിയാണ് നിത ദലാല്‍ മുകേഷ് അംബാനി. മകള്‍ ഇഷ അംബാനി തന്റെ വിവാഹത്തിന് 90 കോടി രൂപയിലധികം വിലയുള്ള ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ലെഹങ്കയാണ് ധരിച്ചിരുന്നത്.






