മലയാളത്തിൻ്റെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ അപകടം നടന്നതിനു ശേഷം വീൽചെയറിൽ തന്നെയാണ്. പലരും ജഗതിയെ കണ്ട് മനസ്സിൽ നൊമ്പരപെട്ടിട്ടുണ്ട്. ഇപ്പോഴിതാ ജഗതിയെ അപകടത്തിന് ശേഷം വേദിയില്‍ കണ്ടതിനെപ്പറ്റി ഉര്‍വ്വശി തുറന്നു പറയുകയാണ്. ആ അനുഭവത്തെക്കുറിച്ച് ഉര്‍വ്വശി മനസ് തുറന്നത് വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ്.
"കുറേ കാലത്തിന് ശേഷമാണ്, അപകടമുണ്ടായ ശേഷം ആദ്യമായിട്ടാണ് അദ്ദേഹത്തെ ഒരു വേദിയില്‍ ഞാന്‍ കാണുന്നത്. അപ്പോള്‍ ഒരുപാട് ഓര്‍മ്മകളും ചിന്തകളുമുണ്ട്. സിനിമയിലെ ഓര്‍മ്മകളല്ല. അതിലുമൊക്കെ ഒരുപാട് മുമ്പുള്ള കാര്യങ്ങളാണ്. എന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നുവെന്നും ഉര്‍വ്വശി പറയുന്നു. ഈ വേദിയില്‍ അദ്ദേഹമായിരുന്നുവെങ്കില്‍ എന്തൊക്കെ പറഞ്ഞേനെ എന്ന് ചിന്തിച്ചു. പറയാന്‍ കഴിവില്ലാതെ വീല്‍ ചെയറില്‍ ഇരിക്കുകയാണ്. പക്ഷെ സന്തോഷവാനായിരുന്നു. പഴയ തലമുറയേയും പുതിയ തലമുറേയും ഒരു വേദിയില്‍ കാണാനായി. അതിന്റെ സന്തോഷമൊക്കെ ആ മുഖത്ത് കാണാനായി. " ഉര്‍വ്വശി പറയുന്നു.
തന്റെ പുതിയ സിനിമയുടെ പരിപാടിയുടെ ഭാഗമായി ഉര്‍വ്വശിയ്ക്കൊപ്പം വേദിയില്‍ ജഗതി ശ്രീകുമാര്‍ എത്തിയിരുന്നു. തികച്ചും വൈകാരികമായ രംഗങ്ങളായിരുന്നു അവരുടെ കണ്ടുമുട്ടൽ. ആരെയും നൊമ്പരപ്പെടുത്തുന്ന രംഗങ്ങൾ ആയിരുന്നു അത്.
മലയാളത്തിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വ്വശി. മലയാളത്തിന് പുറമെ തമിഴിലടക്കം ശ്രദ്ധേമായ ഒട്ടേറേ വേഷങ്ങള്‍ ഉര്‍വ്വശി അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്.വൈകാരിക രംഗങ്ങളും ഹാസ്യ രംഗങ്ങളുമെല്ലാം ഉര്‍വ്വശി അസാധ്യമായി കൈകാര്യം ചെയ്യുമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ക്യാരക്ടര്‍ റോളുകളിലൂടെ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് ഉര്‍വ്വശി.

Posted by Facebook on Thursday, 27 August 2015

Comments