
നിരവധി യുവ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ജാന്‍വികപൂര്‍. പുതിയ ലുക്കിലുള്ള ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍മീഡിയയില്‍ ഉടന്‍ തന്നെ ആള്ക്കാര് ഏറ്റെടുക്കാറുമുണ്ട്. താരത്തിന്റെ പച്ച നിറത്തിലുള്ള വസ്ത്രങ്ങളിലുള്ള ഹോട്ടലുക്കാണ് ഏറ്റവും പുതിയതായി ആരാധകര്‍ തേടുന്നത്.
ഇന്‍സ്റ്റാഗ്രാമിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ നടന്ന ഫാഷന്‍ ഗ്ലോസി ഇവന്റില്‍ ഗ്രീന്‍ നിറത്തിലുള്ള കട്ടൗട്ട് ഗൗണ്‍ അണിഞ്ഞുള്ള താരത്തിന്റെ ഹോട്ട് ലുക്ക് വന്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് 10 ലക്ഷത്തിലേറെ ലൈക്ക് ലഭിച്ചു.
മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന ജാന്‍വിയുടെ ഫിറ്റ്നസ് വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം ജാന്‍വി കപൂറിന്റെ 'ജിറാഫ്' പക്ഷിയാണെന്ന് പറയുന്ന ഒരു പഴയ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ഓടുന്നുണ്ട്.
സംവിധായിക ഫറാഖാന്റെ ഒരു പഴയ ഷോയില്‍ ജാന്വിപ്രത്യക്ഷപ്പെട്ട വീഡിയോയാണ് ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. വരുണ്ശര്മ്മയും ജാന്‍വിയും പ്രത്യക്ഷപ്പെട്ട ഷോയില്‍ തല 270 ഡിഗ്രി ചെരിക്കാന് കഴിയുന്ന പക്ഷിയേതാണെന്നാണ് ചോദ്യം.
വരുണ്‍ ശര്‍മ്മ മൂങ്ങ എന്ന് മറുപടി പറയുമ്പോള്‍ ജാന്‍വിയുടെ മറുപടി 'ജിറാഫ്' എന്നാണ്. ഒരു നിമിഷം ഫറാഖാന് ഞെട്ടിപ്പോകുന്നുണ്ട്. സുന്ദരികള്‍ക്ക് തലച്ചോറ് ഉണ്ടാകില്ലെന്നതിന്റെ ക്ലാസ്സിക് ഉദാഹരണമാണ് ജാന്‍വി എന്ന് പറഞ്ഞാണ് നെറ്റിസണ്‍മാര്‍ ട്രോളുന്നത്.






