
പല തരത്തിലുള്ള ഭക്ഷണങ്ങള് ഇന്ന് ലഭ്യമാണ്. പല തരത്തിലുള്ള പരീക്ഷണങ്ങള് ഭക്ഷണത്തില് നടത്താറുണ്ട്. പല തരം ഐസ്ക്രീം മാര്ക്കറ്റില് ലഭ്യമാണ്. അതുപോലൊരു കുല്ഫി വീഡിയോ ആണിപ്പോള് വൈറലാകുന്നത്. ഇന്ഡോറിലെ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റോളിലാണ് 'ഗോള്ഡ് കുല്ഫി' വില്ക്കുന്നത്. 24 കാരറ്റ് സ്വര്ണ ഇലയില് പൊതിഞ്ഞ കുല്ഫിയാണ് ഇവിടെ വില്ക്കുന്നത്. ഇന്സ്റ്റഗ്രാമിലൂടെ ആണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്.
ഫ്രീസറില് നിന്ന് കുല്ഫി പുറത്തെടുത്ത് കവര് നീക്കം ചെയ്ത ശേഷം ഗോള്ഡ് ലീഫ് കൊണ്ട് റോള് ചെയ്യുന്നതാണ് വീഡിയോയില് കാണുന്നത്. 351 രൂപയാണ് സ്വര്ണ കുല്ഫിയുടെ വില. ഭക്ഷ്യയോഗ്യമായ ഗോള്ഡ് ലീഫ് കൊണ്ട് പൊതിഞ്ഞാണ് കുല്ഫി കൊടുക്കുന്നത്.
സര്വാഭരണ വിഭൂഷകനായാണ് കടയുടമ നില്ക്കുന്നതെന്ന് വീഡിയോയിലൂടെ മനസിലാകും. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. നിരവധി പേരാണ് കമന്റുമായി വീഡിയോയ്ക്ക് താഴെ എത്തിയത്. എന്നാല് കട ഉടമയുടെ ആഭരണങ്ങള് കണ്ടിട്ട് ഈ ഇലയും സ്വര്ണം ആകാന് സാധ്യതയില്ല എന്നാണ് ആളുകള് പറയുന്നത്.







Comments