
മലപ്പുറം തിരൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കല്ലേറിനെ തുടര്‍ന്ന് ട്രെയിനിന്റെ സി 4 കോച്ചിന്റെ ചില്ല് തകര്‍ന്നു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. വൈകിട്ട് 5.15 ഓടെ തിരുനാവായക്കും തീരൂരിനുമിടയില് വെച്ചാണ് കല്ലേറുണ്ടായത്.
അതേസമയം വി കെ ശ്രീകണ്ഠന് എം പി യുടെ പോസ്റ്റര്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ പതിച്ച കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍ (31), കള്ളമല പെരുമ്പുള്ളി പി എം ഹനീഫ (44), കീഴായൂര്‍ പുല്ലാടന്‍ മുഹമ്മദ് ഹാഷിദ് (19), മുഹമ്മദ് അഫല്‍ (19) മുട്ടിച്ചിറ എം കിഷോര്‍കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ റെയില്‍വേ കോടതി ജാമ്യത്തില്‍ വിട്ടു. 1000രൂപ വീതം അഞ്ച് പേരില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ഇത് കൂടാതെ അഞ്ചുപേരെയും കോടതി പിരിയും വരെ നിര്‍ത്തുകയും ചെയ്തു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കേസിലെ പ്രതികളെ കണ്ടെത്തിയത്.






