
ഓസ്കാര്‍ പുരസ്കാര വേദിയില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടവുമായി വീരം ഉണ്ടായേക്കാമെന്ന് സംവിധായകന് ജയരാജ്. ഒര്‍ജിനല്‍ സോങ് വിഭാഗത്തിലാണ് വീരത്തിന്റെ തീം സോങ് ആയ 'വീ വില്‍ റൈസ്' എന്ന ഗാനം ഇടം നേടിയിരിക്കുന്നത്. മാക്ബെത്തും വടക്കന്‍ വീരഗാഥയും പ്രചോദാനമായി ജയരാജ് ഒരുക്കിയ ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത് അമേരിക്കന്‍ സംഗീത സംവിധായകന് ജെഫ് റോണയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗാനത്തെക്കുറിച്ചുള്ള പ്രതീക്ഷ ജയരാജ് പങ്കുവെച്ചത്.
2015ലാണ് വീരത്തിന് വേണ്ടി പാട്ട് ഒരുക്കാന്‍ ജെഫ് റോണയുമായി സംസാരിച്ചത്. അന്ന് അദ്ദേഹം സിനിമയ്ക്ക് ഒരു തീം സോങ് വേണമെന്ന് പറഞ്ഞു. ഹോളിവുഡില്‍ സിനിമയുടെ ആത്മാവായാണ് തീം സോങിനെ കാണുന്നതെന്ന് ജയരാജ് പറയുന്നു.
ചിത്രത്തിന്റെ സ്വഭാവവും ഉള്ളടക്കവും പരമാവധി ഉള്‍കൊണ്ടാണ് പാട്ട് ചെയ്തത്. ഇത്തരം ഒരു സിനിമയുടെ തീം സോങിന്റെ വരികള്‍ ശക്തമായിരിക്കണം. കരി കിമ്മേല്‍ അത് മനോഹരമായി ചെയ്തു. അതാണ് പാട്ടിന്റെ വിജയമെന്ന് ജെഫ് റോ ണ പറഞ്ഞു.
ലോക സിനിമയില്‍ നിന്ന് 91 പാട്ടുകളാണ് ഒര്‍ജിനല്‍ സോങ് വിഭാഗത്തില്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതില്‍ നിന്ന് ഓരോ ഘട്ടത്തിലൂടെ ജൂറി ലിസ്റ്റ് തയ്യാറാക്കി അവസാനം അഞ്ച് ഗാനങ്ങളുടെ ചുരുക്ക പട്ടിക ജനുവരി 24ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 26നാണ് ഓസ്കാര്‍ പ്രഖ്യാപനം.






