
ഹൂസ്റ്റണില്‍ നിന്ന് അറ്റ്ലാന്റയിലേക്കുള്ള ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാന ചിറകിെന്റ അറ്റത്ത് ആയിരക്കണക്കിന് തേനീച്ചകള്‍ ഒത്തുകൂടുകയുണ്ടായി. ഇതോടെ നാല് മണിക്കൂറിലധികമാണ് വിമാനം വൈകിയത്. ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12:25 ന് ടെക്സാസ് തലസ്ഥാനത്ത് നിന്ന് വിമാനം പുറപ്പെടാന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വൈകുന്നേരം 4:30 വരെ പുറപ്പെട്ടില്ല. തുടര്‍ന്ന് ഇത് വൈകിയതിന്റെ കാര്യം യാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ് വിമാനത്തിന്റെ ചിറകില്‍ തേനീച്ചകള്‍ കൂട്ടമായി കൂടിയിട്ടുണ്ടെന്നുളള വിവരം ലഭിച്ചത്.
ജോര്‍ജ്ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടില്‍ യാത്ര ചെയ്യാനായിയെത്തിയ മാധ്യമ പ്രവര്‍ത്തക അഞ്ജലി എന്‍ജെറ്റി ഇത് സംബന്ധിച്ച വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. 'തേനീച്ചകള്‍ ഒരു ചിറകിന്റെ അറ്റത്ത് കൂടിയതിനാല്‍ ഹൂസ്റ്റണില്‍ നിന്ന് പുറപ്പെടുന്ന എന്റെ വിമാനം വൈകുന്നു, തേനീച്ചകളെ നീക്കം ചെയ്യുന്നതുവരെ അവര്‍ ഞങ്ങളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല. എന്നാല്‍ ഭൂമിയില്‍ ഇത് എങ്ങനെ സംഭവിക്കും? നമ്മള് പറന്നുയരുമ്പോള്‍ അവര്‍ ചിറക് വിടില്ലേ?' എന്നാണ് അവര്‍ പോസ്റ്റിനൊപ്പം കുറിച്ചത്.
ഒടുവില്‍ ഡെല്‍റ്റ എയര്‍വേയ്സ് യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം അനുവദിച്ച് നല്കി. അതിനിടെ മറ്റൊരു യാത്രക്കാര്‍ ട്വിറ്റ് ചെയ്തത് ഇങ്ങനെ,' വിമാന ജീവനക്കാരെ മുഴുവന്‍ ഇറക്കിവിട്ടു. ഞങ്ങള്‍ക്ക് മറ്റൊരു വിമാനം യാത്രയ്ക്കായി നല്കാന് ഡെല്‍റ്റ തീരുമാനിച്ചു. തുടര്‍ന്ന് ഞങ്ങളുടെ വിമാനത്തിന്റെ എഞ്ചിന് ഓണാക്കിയ ഉടന്‍, തേനീച്ചകള്‍ പോയി! ഡെല്‍റ്റ ചെയ്യേണ്ടത് വിമാനം ഓണ്‍ ചെയ്യുക മാത്രമാണ്,' അദ്ദേഹം കുറിച്ചു. പക്ഷേ അപ്പോഴേക്കും യാത്രക്കാരുടെ നാല് മണിക്കൂറിലധികം സമയം വെറുതെ പാഴായിപ്പോയതായും ചിലര്‍ അഭിപ്രായപ്പെട്ടു






