
ചൈനയില്‍ മദ്യാസക്തി കുറയ്ക്കാന്‍ ഇനി പുതിയ മാര്‍ഗം. മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയ്ക്കാണ് ഈ രാജ്യത്ത് തുടക്കമിട്ടിരിക്കുന്നത്. ആദ്യ ചിപ്പ് വെറും അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയയിലൂടെയാണ് മദ്യപാനിയായ 36 കാരനില്‍ ഘടിപ്പിച്ചത്. ചൈനയിലെ ഹുനാന്‍ ബ്രെയിന്‍ ആശുപത്രിയിലാണ് ഏപ്രില്‍ 12 ന് ഈ ശസ്ത്രക്രിയ നടന്നത്.
പരീക്ഷണത്തിന് നേതൃത്വം നല്‍കിയ മുന്‍ യുഎന്‍ ഇന്റര്‍നാഷണല്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഹാവോ വെയ് ഈ ചിപ്പ് അഞ്ചുമാസം വരെ വ്യക്തികളിലെ മദ്യാസക്തി നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞു.ഈ ചിപ്പ് ഒരു തവണ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ മദ്യാസക്തി കുറയ്ക്കുന്ന നാല്‍ട്രക്സോണ്‍ പുറത്തുവിടും. മസ്തിഷ്‌കത്തിലെ മദ്യാസക്തിയുളള ഭാഗങ്ങളെ നിയന്ത്രിക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്. അമിത മദ്യാസക്തി ഉള്ളവരെ ചികിത്സിക്കാന്‍ നാല്‍ട്രക്സോണ്‍ സഹായിക്കുന്നു . ഇയാള്‍ 15 വര്‍ഷമായി മദ്യത്തിനടിമയായിരുന്നു. ഇയാള്‍ ദിവസവും പ്രഭാത ഭക്ഷണത്തിന് മുന്‍പ് ഒരു കുപ്പി മദ്യം കുടിക്കുക പതിവായിരുന്നു. മദ്യപിച്ച് ഇയാള്‍ ആക്രമ സ്വഭാവവും കാണിച്ചിരുന്നു.എന്നാല്‍ മദ്യം ലഭിച്ചിരുന്നില്ലെങ്കില്‍ ഉത്കണ്ഠ വളരെയധികം കൂടുമെന്നും ഇയാള്‍ പറയുന്നു.
2018ല്‍ മദ്യാസക്തിയെ തുടര്‍ന്നുള്ള മരണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു ചൈന. 2017ല്‍ ഏതാണ്ട് 6.50 ലക്ഷം പുരുഷന്മാരും 59,000 സ്ത്രീകളുമാണ് മദ്യത്തിന്റെ അമിതമായി ഉപയോഗെത്ത തുടര്‍ന്ന മരിച്ചത്. ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.






