
പാമ്പുകളും ഗ്രാമീണരും തമ്മിലുള്ള ഗാഢ സ്നേഹത്തിലൂടെ ലോകശ്രദ്ധ നേടുകയാണ് ഒരു ഗ്രാമം. മഹാരാഷ്ട്രയിലെ പുണെയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഷോലാപ്പുര്‍ ജില്ലയിലെ ഷെറ്റ്പാല്‍ എന്ന ഗ്രാമത്തിലാണ് പാമ്പുകളും ഗ്രാമീണരും ഒരുമിച്ച് അധിവസിക്കുന്നത്. ഇവിടുങ്ങളിലെ ഗ്രാമവാസികള്‍ പാമ്പുകള്‍ തങ്ങളുടെ ഗ്രാമത്തില്‍ സൈ്വര്യ വിഹാരം നടത്തുന്നത് തടയാറില്ല.
ഷെറ്റ്പാലിലുള്ള ആളുകള്‍ സര്‍പ്പങ്ങളെ ആരാധിച്ചു വരുന്നുണ്ട്. ഈ ഗ്രാമത്തിലെ എല്ലാ വീടുകളിലും തന്നെ മൂര്‍ഖന്‍ പാമ്പുകള്‍ക്ക് വിശ്രമിക്കാനായി വീടിനുള്ളില്‍ പ്രത്യേകയിടം ഇവര്‍ ഒരുക്കിയിട്ടുണ്ട്. പുതുതായി വീടു വയ്ക്കുന്നവര്‍ ഈ ഇടം കൂടി പണിതിട്ടുണ്ടെന്ന് ഉറപ്പുവരുത്താറുണ്ട്. പാമ്പുകള്‍ ഗ്രാമത്തിലെ സ്കൂളിലേക്കും സന്ദര്‍ശനം നടത്തി വരാറുണ്ട്. കുട്ടികള്പാമ്പുകളോടൊപ്പം വളര്‍ന്നതിനാല്‍ അവര്‍ക്ക് ഇവയെ പേടിയില്ല. പാമ്പുകള്‍ക്കൊപ്പം ഇവര്‍ കളിക്കുന്നതും പതിവാണ്.
വിനോദസഞ്ചാരികളും മൃഗസ്നേഹികളുമായ വിദേശികളുള്‍പ്പെടെ നിരവധി പേരാണ് മനുഷ്യരും പാമ്പുകളും തമ്മിലുള്ള ഈ അപൂര്‍വ ചങ്ങാത്തം കാണാനായി ഇവിടെയത്താറുളളത്. ഷെറ്റ്പാലില്‍ കേവലം 2600 ആളുകള്‍ മാത്രമാണ് അധിവസിക്കുന്നത്. ഷെറ്റ്പാലില്‍ ഇത്രയധികം പാമ്പ് വരാനുളള കാരണം ഈ ഗ്രാമം വരണ്ട സമതല പ്രദേശത്തു സ്ഥിതി ചെയ്യുന്നതിനാലാണ് . എന്നാല്‍ ഇത്രയധികം പാമ്പുകണ്ടായിട്ടും ഇവിടുളളവര്‍ക്ക് പാമ്പുകടിയേല്ക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.






