
ലോക പ്രശസ്ത കെ-പോപ് ബോയ് ബാൻഡായ ബിടിഎസിലെ ഏഴ് അംഗങ്ങളും ആരാധാകർക്കെന്നും ഒരുപോലെയാണ്. എന്നാൽ ഇപ്പോൾ മ്യൂസിക്ക് പ്ലാറ്റാഫോമായ സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായി മാറിയിരിക്കുന്നത് വി എന്നറിയപ്പെടുന്ന കിം ടെ-ഹ്യുങ് ആണ്. വി ഇതുവരെ മൂന്ന് സോളോ കൊറിയൻ ഒറിജിനൽ സൗണ്ട്ട്രാക്കുകൾ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളതെങ്കിലും ഏറ്റവും കൂടുതൽ ശ്രോതാക്കൾ വിയുടെ ഗാനത്തിനാണ്.
13 ദശലക്ഷം ഫോളോവേഴ്സാണ് വിയ്ക്ക് സ്പോട്ടിഫൈയിൽ ഉള്ളത്. മറ്റൊരു കെ-പോപ് താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത റെക്കോർഡാണിത്. ഇൻസ്റ്റാഗ്രാമിലെ അദ്ദേഹത്തിന്റെ ഫാൻ പേജിൽ ലോകമെമ്പാടു നിന്നും താരത്തോടുള്ള ഇഷ്ടവും സ്നേഹവും അറിയിച്ചുകൊണ്ട് എണ്ണിയാലൊടുങ്ങാത്ത സന്ദേശങ്ങളാണ് എത്തുന്നത്.
'സ്റ്റിഗ്മ', 'സിംഗുലാരിറ്റി', 'ഇന്നർ ചൈൽഡ്' എന്നിങ്ങനെ വി ചെയ്ത സിംഗിൾസ് ആഗോളതലത്തിൽ വൻ ഹിറ്റുകളായിരുന്നു. 'ക്രിസ്മസ് ട്രീ', 'സ്വീറ്റ് നൈറ്റ്', 'അവർ ബിലവഡ് സമ്മർ' എന്നിങ്ങനെ ചില കെ-ഡ്രാമകൾക്കും ടിവി ഷോകൾക്കുമായി അദ്ദേഹം സൗണ്ട് ട്രാക്കുകളും ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആർ എം, ജിൻ, ജെ-ഹോപ്പ്, ജങ്കൂക്ക്, ജിമിൻ, ഷൂഗ എന്നിവരാണ് ബിടിഎസിലെ മറ്റ് താരങ്ങൾ.






