പഞ്ചാബ്: പഞ്ചാബിലെ ജലന്ദര്‍ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ലീഡ്. എഎപിയുടെ സുശീല്‍ കുമാര്‍ റിങ്കുവാണ് മുന്നില്‍ മുന്‍പ് കോണ്‍ഗ്രസില്‍ ആയിരുന്ന റിങ്കു ജലന്ദര്‍ വെസ്റ്റ് മണ്ഡലത്തിനിന്നുള്ള എംഎല്‍എ ആയിരുന്നു. കോണ്‍ഗ്രസ് എം.പി ആയിരുന്ന സന്തോഖ് ചൗധരിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഒഴിവുവന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്കിയ അദ്ദേഹത്തിന്റെ ഭാര്യ കരംജിത് കൗറിനെ 9,000 ഓളം വോട്ടുകള്‍ക്കാണ് ആദ്യ റൗണ്ടില്‍ സുശീല്‍ കുമാര്‍ പിന്നിലാക്കിയിരിക്കുന്നത്.
ചതുഷ്കോണ മത്സരമാണ് ജലന്ദറില്‍ നടന്നത്. രാവിലെ 9.40 വരെയുള്ള ലീഡ് നിലവച്ച് എഎപി 57,71ഭ വോട്ടും കോണ്‍ഗ്രസ് 51,227 വോട്ടും ബിജെപി 33,757 വോട്ടും അകാലി-ബിഎസ്പി സഖ്യം 26,939 വോട്ടും നേടി. ദളിത് സിഖ് നേതാവായ ഇന്ദര്‍ ഇഖ്ബാല്‍ സിംഗ് അത്വാളിനെയാണ് ബിജെപി പരീക്ഷിച്ചത്. ശിരോമണി അകാലിദള്‍ വിട്ട് വന്ന നേതാവാണ് അദ്ദേഹം.
കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് എം.പിയായിരുന്ന സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞുവീണ് മരിച്ചത്. ജനുവരിയില്‍ ഫില്ലൗറില്‍ വച്ചായിരുന്നു അന്ത്യം.
ജലന്ദറിനു പുറമേ ഉത്തര്‍പ്രദേശിലെ സൗര്‍, ധന്ബെ, ഒഡീഷയിലെ ഝര്‍സുഗുഡ, മേഘാലയയിലെ സൊഹിയോങ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് വ്യക്തമാകും.
ഛന്ബെയില് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ സമാജ്വാദി പാര്‍ട്ടിയാണ് മുന്നില്‍. ബിജെപി രണ്ടാമതാണ്. സൗറില്‍ അപ്നാ ദള്‍ മുന്നിലും സമാജ്വാദി പാര്‍ട്ടി രണ്ടാമതുമാണ്.
ഒഡീഷയിലെ സീറ്റില്‍ 61.8% വോട്ട് നേടി ബിജു ജനതാദള്‍ ആണ് ലീഡ്. ബിജെപി ഇവിടെ 33.7% വോട്ട് നേടി. മേഘാലയയിലെ സീറ്റില്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി 56.4 % വോട്ടും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 37.7% വോട്ടും നേടിയിട്ടുണ്ട്.






