
ചെറു ്രപായത്തില് തന്നെ സ്വന്തമായി ഫാഷന്‍ ഷോകള്‍ നടത്തിയും സെലിബ്രിറ്റികള്‍ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കിയും ശ്രദ്ധേയനാവുകയാണ് മാക്സ് അലക്സാണ്ടര്‍ എന്ന 7 വയസ്സുകാരന്. തന്റെ പൂര്‍വ ജന്മത്തില് ഇറ്റാലിയന്‍ ഡിസൈനര്‍ ആയ ഗുച്ചി (Guccio Gucci) ആയിരുന്നു താന്‍ എന്നാണ് ഈ ബാലന് സ്വയം വിശ്വസിക്കുന്നത്. സെലിബ്രിറ്റികള്‍ക്കായി നാലു വയസ്സ് മുതല്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു തുടങ്ങിയതാണ് മാക്സ് അലക്സാണ്ടര്‍.
ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും വീടിനുള്ളില്‍ തന്നെ ആയിരുന്നല്ലോ് പുറത്തേക്ക് ഒന്നും ആര്‍ക്കും ഇറങ്ങആന് സാധിയ്ക്കാത്ത അവസ്ഥയായിരുന്നു. അങ്ങനെ വീട്ടില്‍ തന്നെ ഉള്ള സമയത്ത് തനിക്കൊരു മാനിക്വിന് വേണമെന്ന് മാക്സ് ആവശ്യപ്പെട്ടു. ഒരു കാര്‍ഡ്ബോര്‍ഡ് ആര്‍ട്ടിസ്റ്റ് കൂടിയായ അമ്മ ഷെറി അങ്ങനെ അവന് ഒരു മാനിക്വീന്‍ ഉണ്ടാക്കി കൊടുത്തു. എന്നാല്‍ പിറ്റേ ദിവസം എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് അവന് അതിനായി ഒരു വസ്ത്രം ഡിസൈന്‍ ചെയ്തു. അതു കണ്ട് എല്ലാവരും ഞെട്ടി പോയെന്ന് അവന്റെ അമ്മ പറഞ്ഞു. തനിയ്ക്ക് തുന്നല്‍ പഠിപ്പിക്കണമെന്ന് മാക്സ് പറഞ്ഞു. അമ്മ ഷെറി തുന്നല്‍ പഠിപ്പിച്ചു
കൊടുക്കാന്‍ തുടങ്ങി. എല്ലാവരെയും അമ്പരപ്പിക്കുന്ന വേഗതയില്‍ അവനതും അമ്മയില്‍ നിന്നും പഠിച്ചെടുത്തു.
അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയ നിരവധി വസ്ത്രങ്ങളാണ് മാക്സ് ഡിസൈന്‍ ചെയ്തത്. പ്രമുഖ വസ്ത്രം നിര്‍മ്മാണ കമ്പനിയായ ഗുച്ചിയുടെ തലവനാകണമെന്നാണ് മാക്സ് ആഗ്രഹിക്കുന്നത്. കോച്ചര്‍ ടു ദ മാക്സ് ഇറ്റാലിയന്‍ എന്ന പേരിലുള്ള സ്വന്തം ഡിസൈനര്‍ സ്ഥാപനം തന്നെ പടുത്ത് ഉയര്‍ത്തണമെന്നതും അവന്റെ ആഗ്രഹം.






