
പുതിയ ലുക്കിൽ ബിടിഎസ് ആരാധകരുടെ മനംകവർന്ന് ജങ്കൂക്ക്. സോളിലെ കാൽവിൻ ക്ലെയിൻ സ്റ്റോറിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതായിരുന്നു താരം. 'ബിടിഎസ് ആർമി'ക്കിടയിൽ വലിയ സ്വീകാര്യതയാണ് പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നിലവിൽ കാൽവിൻ ക്ലെയിൻ ജീൻസ്, കാൽവിൻ ക്ലെയിൻ അണ്ടർവെയർ എന്നീ അന്താരാഷ്ട്ര ബ്രാന്റുകളുടെ അംബാസഡർ ആണ് താരം.
ബിടിഎസ് സംഘത്തിലെ ഏഴുപേരിൽ ഏറ്റവും പ്രായം കുറഞ്ഞ ഗായകനാണ് ജങ്കൂക്ക്. ഏറ്റവും കൂടുതൽ ആരാധകരുള്ളതും ജങ്കൂക്കിനു തന്നെ. ആരാധകരെ കാണാൻ താരം ലൈവിൽ എത്തി ക്കുന്ന പതിവുണ്ട്. എന്നാൽ പുതിയ ലുക്ക് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു എന്നുവേണം മനസിലാക്കാൻ.
ഓസ്കർ നേടിയ ഇന്ത്യൻ ഗാനം 'നാട്ടു നാട്ടു' പാടി ലൈവിൽ വന്ന ജങ്കൂക്ക് ഇന്ത്യൻ ആരാധകരുടെ മനം കവർന്നിരുന്നു. താൻ ഒരു 'ആർആർആർ' ആരാധകൻ ആണെന്നും പാട്ടിലെ ഹുക്ക് സ്റ്റെപ്പ് തനിക്കറിയാമെന്നും പറഞ്ഞ് രണ്ട് ചുവടുവയ്ക്കുകയും ചെയ്തു ഗായകൻ.







Comments